'എന്തൊരു പരാജയമാണെടോ ബിജ്യ, ടിപ്പുവിന്റെ കക്കൂസിന്റെ മുകളില്‍ അടയിരിക്കുന്ന ബെഹ്റയും ശിഷ്യനും, ഉളുപ്പില്ലാതെ ഈ പോഴന്മാരെ താങ്ങുന്ന ജ്ജ് ഒരു ദുരന്തമല്ലാതെ ബേറെന്ത്?'

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഉന്നത പൊലീസ് ഉദ്യോഗസ്ഥ ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ചര്‍ച്ചയാണ്. എഡിജിപി മനോജ് എബ്രഹാം, മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവര്‍ മോന്‍സന്‍ മാവുങ്കലിന്റെ ‘സിംഹാസനത്തില്‍’ ഇരിക്കുന്ന ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഇതിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. ”ഈ പുങ്കവന്മാര്‍ കേരളത്തിന്റെയും, ഇടതുപക്ഷത്തിന്റെയും ഐശ്വര്യം… പിണു രാജ കുലോത്തുങ്ക വങ്ക രാജാ കീ കൂയ്…” എന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”എന്തൊരു പരാജയമാണെടോ ബിജ്യ, ടിപ്പുവിന്റെ കക്കൂസിന്റെ മുകളില്‍ അടയിരിക്കുന്ന ബെഹ്റയും ശിഷ്യനും, അംശവടി ആസനത്തില്‍ കയറിയാലും അതൊരു ആലായി കരുതി തണല്‍ തേടാന്‍ അന്നെക്കൊണ്ടേ പറ്റൂ, ഉളുപ്പില്ലാതെ ഈ പോഴന്മാരെ താങ്ങുന്ന ജ്ജ് ഒരു ദുരന്തമല്ലാതെ ബേറെന്ത്? ലേശം ഉളുപ്പ്” എന്നും അലി അക്ബര്‍ പറയുന്നു.

Read more

‘ടിപ്പു സുല്‍ത്താന്‍ ഒഴികെ ബാക്കിയെല്ലാവരും ആ സിംഹാസനത്തില്‍ ഇരുന്നിട്ടുണ്ട്’, എന്ന തരത്തിലുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്. സിനിമാ താരങ്ങളും ഉന്നതരും ഈ സിംഹാസനത്തില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.