അവതാരക മീര അനില്‍ വിവാഹിതയാവുകയാണ്. ബിസ്നസുകാരനായ വിഷ്ണു ആണ് വരന്‍. വിവാഹ നിശ്ചയ വീഡിയോ പുറത്തുവന്നതോടെയാണ് മീല വിവാഹിതയാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ അറിയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹനിശ്ചയ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ജൂണ്‍ അഞ്ചിനാണ് ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹിതയാവുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും ചെറിയ ഒരു സങ്കടം ഉള്ളിലുണ്ടെന്ന് മീര പറയുന്നു.
“വിഷ്ണുവിന്റെ വീട് തിരുവല്ല, മല്ലപ്പള്ളിയിലാണ്. വെല്‍ അറേഞ്ച്ഡ് ആണ് വിവാഹം. മാട്രിമോണിയല്‍ വഴി വന്ന ആലോചനയാണ്. വിഷ്ണു ആദ്യം പെണ്ണ് കണ്ടത് എന്നെയാണ്. എന്നെ ആദ്യം പെണ്ണ് കാണാന്‍ വന്നത് വിഷ്ണു ആണെന്നതാണ് മറ്റൊരു കൗതുകം. വിവാഹം കഴിഞ്ഞാല്‍ തിരുവനന്തപുരം വിട്ടു നില്‍ക്കണമല്ലോ എന്നു ചിന്തിക്കുമ്പോള്‍ ചെറിയ സങ്കടമുണ്ട്. ലോകത്ത് എവിടെപ്പോയാലും തിരിച്ച് തിരുവനന്തപുരത്ത് വന്ന്, നല്ല മഴയുള്ളപ്പോള്‍ കവടിയാറിലെ കഫേയില്‍ ഒരു കോഫിയും കഴിച്ചിരിക്കുന്ന സുഖം മറ്റൊന്നിനും കിട്ടില്ല.”
Read more
“പ്രപ്പോസല്‍ വന്നപ്പോള്‍ വിഷ്ണുവിന് ഒത്തിരി കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. ഒട്ടും മേക്കപ്പില്ലാത്ത ആളെയായിരുന്നു കക്ഷി നോക്കിക്കൊണ്ടിരുന്നത്. ഞാനാണെങ്കില്‍ ഓവര്‍ മേക്കപ്പിന്റെ കാര്യത്തില്‍ ട്രോളുകള്‍ വാങ്ങുന്ന ആളും. നേരില്‍ കാണുമ്പോള്‍ ഞാന്‍ മേക്കപ്പിലാകുമോ എന്ന് വിഷ്ണുവിന് പേടിയുണ്ടായിരുന്നു. ഞാന്‍ വളരെ സിംപിള്‍ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.” വനിതയുമായുള്ള അഭിമുഖത്തില്‍ മീര പറഞ്ഞു.