നടന്റേയും സംവിധായകന്റെയും മാത്രമല്ല സിനിമ; തുറന്നുപറഞ്ഞ് അനൂപ് സത്യന്‍

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന സിനിമ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ സിനിമ സംവിധായകന്റെയോ നടന്റേതോ എന്ന ചോദ്യത്തിനോട് പ്രതികരിച്ചിരിക്കുകയാണ് അനൂപ്.

നടന്റെയും സംവിധായകന്റെയും മാത്രമല്ല അതില്‍ പ്രവര്‍ത്തിച്ച എല്ലാവരുടേയും കൂടിയാണ് സിനിമയെന്ന് കേരള കൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Read more

നമ്മള്‍ നേതൃത്വം കൊടുക്കുന്നെന്നേയുള്ളു. ഒറ്റയ്ക്ക് ആര്‍ക്കും സിനിമ ചെയ്യാനാവില്ല. ടീം വര്‍ക്കാണ് സിനിമയുടെ വിജയം. അത് നയപരമായി പറയുന്നതല്ല. ഒരാള്‍ മാറിയാല്‍ സിനിമ വേറൊന്നാകും. താരമൂല്യമുണ്ടായാല്‍ സിനിമ പരമാവധി ഉയരങ്ങളിലെത്തുമെന്നത് സത്യം തന്നെയാണ്. അനൂപ് വ്യക്തമാക്കി.