INDIAN CRICKET: നിന്റെ ശരീരം ഒരു ചവറ്റുകുട്ടയല്ല അതിൽ മാലിന്യം ഇടരുത്, 72 ആം വയസിലും കളിക്കണം; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഇതിഹാസം

ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലി, ഫിറ്റ്നസ് നിലനിർത്തണമെന്നും ഭക്ഷണശീലങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്‌രാജ് സിംഗ് നിർദ്ദേശിച്ചു. മുൻ പഞ്ചാബ് താരവും അണ്ടർ 19 ലെവലിൽ വിരാടിന്റെ സഹതാരവുമായ തരുവാർ കോഹ്‌ലി സംഘടിപ്പിച്ച പോഡ്‌കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള കായികതാരങ്ങളിൽ ഒരാളായി വിരാടിനെ കണക്കാക്കുന്നു. പലരും അദ്ദേഹത്തിന്റെ ഫിറ്റ്നസിനെ പ്രശംസിക്കുകയും താരത്തിന്റെ രീതികൾ പിന്തുടരുകയും ചെയ്യുന്നു. വിരാടിന്റെ മികച്ച പ്രകടനത്തിനുള്ള ഒരു കാരണമായി അദ്ദേഹത്തിന്റെ കായികക്ഷമതയെ ആരാധകർ പറയുന്നു.

വിരാടിന് അദ്ദേഹം എന്ത് ഉപദേശം നൽകും എന്ന ചോദ്യത്തിന് യോഗ്‌രാജ് മറുപടി നൽകി:

“നിങ്ങളുടെ ശരീരം ഒരു ചവറ്റുകുട്ടയല്ല, അതിൽ മാലിന്യം ഇടരുത്.”

ശരീരം നോക്കുന്ന കാര്യത്തിൽ വിരാട് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്ന് തരുവാർ കോഹ്‌ലി ചൂണ്ടിക്കാണിച്ചപ്പോൾ, യോഗ്‌രാജ് ഇങ്ങനെ കൂട്ടിച്ചേർത്തു:

“തീർച്ചയായും, ഞാൻ ഇപ്പോഴും അവനോട് പറയും, നിങ്ങൾ ഇപ്പോഴും ഫിറ്റ് ആണെന്ന്. വിരമിച്ചതിനു ശേഷവും, വിരാട് അങ്ങനെ തന്നെ ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. 72 വയസ്സുള്ളപ്പോൾ വിരാട് കോഹ്‌ലി ബാറ്റ് ചെയ്ത് സെഞ്ച്വറി നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ എന്നെക്കാൾ ഫിറ്റാണ്; ഞാൻ അവനെ അനുകരിച്ചിരുന്നെങ്കിൽ, ഞാൻ ഇപ്പോഴും കളിക്കുമായിരുന്നു.”

“എനിക്ക് അയാൾ ഇഷ്ടപെട്ട കാര്യം അവൻ വളരെ അഭിനിവേശമുള്ളവനും ചിന്തകളിൽ ഉറച്ചവനുമാണ് എന്നതാണ്. രാത്രിയിൽ എനിക്ക് എന്റെ ബെഡ്ഷീറ്റുകൾ കഴിക്കാനുള്ള ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞ ഒരു പ്രസ്താവന ഞാൻ ഓർക്കുന്നു, മൂന്ന് മാസത്തിനുള്ളിൽ ഞാൻ ഇത്തരം ചിന്തകളിൽ മാറ്റം വരുമെന്നും ശരീരം ക്രമീകരിക്കും എന്നും പറഞ്ഞത് ഞാൻ ഓർക്കുന്നു. അതുപോലെ തന്നെ അവൻ ചെയ്തു. ഇന്ന് അവനനാണ് ക്രിക്കറ്റിൽ ഫിറ്റ്നസിന്റെ അവസാന വാക്ക്.” അദ്ദേഹം പറഞ്ഞു അവസാനിപ്പിച്ചു.

ഇപ്പോൾ നടക്കുന്ന ഐപിഎൽ 18 ആം സീസണിൽ ആർസിബിക്ക് വേണ്ടി കളിക്കുന്ന കോഹ്‌ലി ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.