ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ 'ഭ്രമയുഗം' ചെയ്തത്: അർജുൻ അശോകൻ

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഹൊറർ ഴോണറിൽ ഒരുങ്ങുന്ന ഭ്രമയുഗം.

ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകനും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലേക്ക് എങ്ങനെയാണ് താൻ എത്തിപ്പെട്ടത് എന്നതിനെ പറ്റി സംസാരിക്കുകയാണ് അർജുൻ അശോകൻ. രാഹുൽ സദാശിവൻ കഥ പറഞ്ഞപ്പോൾ തന്നെ താൻ ഏകദേശം ഓക്കെ ആയെന്നും പിന്നീട് ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് കണ്ടപ്പോൾ എന്തായാലും പദം ചെയ്യാമെന്ന് ഉറപ്പിച്ചെന്നും അർജുൻ അശോകൻ പറയുന്നു.

“രാഹുലേട്ടൻ കഥ പറയാൻ വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ നല്ല എക്സൈറ്റഡ് ആയിരുന്നു. ഭൂതകാലം എന്നൊരു പടം എന്നെ ഏറെ പേടിപ്പിച്ച ഒരു സിനിമയാണ്. എനിക്കൊന്നാമത് ഈ പ്രേതത്തിനെ പേടിയാണ്.

അത് കുറേ ദിവസം എന്നെ ഹോണ്ട് ചെയ്‌തിരുന്നു. അതിനുശേഷം രാഹുലേട്ടൻ ഇങ്ങനെ ഒരു പടം ചെയ്യുന്നുണ്ട് മമ്മൂക്കയാണ് ഹീറോ എന്ന് പറഞ്ഞപ്പോൾ ഞാൻ കഥ കേൾക്കാൻ നല്ല എക്സൈറ്റഡ് ആയിരുന്നു.

എന്ത് കഥയായിരിക്കും എന്തായിരിക്കും പരിപാടി എന്നൊക്കെ അറിയണമായിരുന്നു. രാഹുലേട്ടൻ വന്നു, കഥ പറഞ്ഞു. രസം ആയിട്ടുള്ള ക്യാരക്ട‌ർ ആയിരുന്നു. അതുകഴിഞ്ഞ് മമ്മൂക്കയുടെ ലുക്ക് കാണിച്ച് തന്നു. അതിൽ ഞാൻ വീണു, ഒക്കെയായി. ക്യാരക്‌ടറിനെ കുറിച്ച് ഫുൾ ഡീറ്റെയിൽ ആയിട്ട് പറഞ്ഞുതന്നായിരുന്നു.

Read more

സിനിമ ഞാൻ കമ്മിറ്റ് ചെയ്‌തതിനുശേഷം ഒരു മീറ്റിങ് ഉണ്ടായിരുന്നു. എല്ലാവരും വന്നിരിക്കുക, റീഡിങ് സെഷൻസ് ഉണ്ടായിരുന്നു. എൻ്റെ ക്യാരക്‌ടർ എന്താണ് രാഹുലേട്ടൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കിയെടുക്കാൻ രണ്ടു മൂന്നാല് ദിവസം എടുത്തു.” എന്നാണ് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അർജുൻ അശോകൻ പറഞ്ഞത്.