ഈ രണ്ട് കാര്യങ്ങളും ധനുഷിനെ കൊണ്ട് ചെയ്യാൻ സാധിക്കും: അരുൺ മാതേശ്വരൻ

‘റോക്കി’, ‘സാനി കായിധം’ എന്നീ രണ്ട് സിനിമകൾ കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് അരുൺ മാതേശ്വരൻ. സൂപ്പർ താരം ധനുഷിനെ നായകനാക്കി ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രവുമായി അരുൺ മാതേശ്വരൻ വീണ്ടുമെത്തിയപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ധനുഷ് എന്തുകൊണ്ടാണ് ക്യാപ്റ്റൻ മില്ലർ എന്ന സിനിമ തിരഞ്ഞെടുക്കുവാനുള്ള കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അരുൺ മാതേശ്വരൻ.

“ധനുഷിനൊപ്പം വർക്ക് ചെയ്യുക എന്നത് ഒരുതരത്തിൽ ഈസിയായിട്ടുള്ള കാര്യമാണ്. അദ്ദേഹം വെറുമൊരു സ്റ്റാർ മാത്രമല്ല, നല്ലൊരു നടൻ കൂടെയാണ്. സ്വാഗ് ഉള്ള അല്ലെങ്കിൽ വളരെയധികം മാസ് സീനുകളുള്ള സിനിമകളും അതിന്റെ കൂടെ തന്നെ ഗ്രൗണ്ടഡ് ആയിട്ടുള്ള സിനിമകളും അദ്ദേഹത്തക്കൊണ്ട് ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെയാണ് ക്യാപ്റ്റൻ മില്ലർ അദ്ദേഹം തിരഞ്ഞെടുത്തത്.” ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അരുൺ മാതേശ്വരൻ ധനുഷിനെ കുറിച്ച് സംസാരിച്ചത്.

സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്‍റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്.

Read more

ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍.
ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.