എന്റെ മോളായി അഭിനയിച്ചതാ.. ഇപ്പോ എന്റെ അത്രയും വലുതായി..; അനിഖയെ ചേര്‍ത്തുപിടിച്ച് ആസിഫ് അലി

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായികയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്‍. അനിഖയുടെ ആദ്യചിത്രം 2010ല്‍ റിലീസായ ‘കഥ തുടരുന്നു’ ആണ്. ചിത്രത്തില്‍ ആസിഫ് അലിയുടെയും മമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് അനിഖ അഭിനയിച്ചത്.

മകളായി അഭിനയിച്ച അനിഖയ്‌ക്കൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വേദി പങ്കിടാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് ആസിഫ് അലി ഇപ്പോള്‍. ”ഇന്നത്തെ ഏറ്റവും വലിയ സന്തോഷം ഇതാണ്. എന്റെ മോളായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോ എന്റെ അത്രയും വലുതായി” എന്നാണ് അനിഖയെ ചേര്‍ത്തുനിര്‍ത്തി ആസിഫ് പറയുന്നത്.

സ്വയംവര സില്‍ക്കിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ആസിഫ് അലി. ഫോര്‍ ഫ്രണ്ട്‌സ്, ബാവുട്ടിയുടെ നാമത്തില്‍, അഞ്ചു സുന്ദരികള്‍, നയന, ഒന്നും മിണ്ടാതെ, ഭാസ്‌കര്‍ ദ റാസ്‌കല്‍, നാനും റൗഡി താന്‍, ദി ഗ്രേറ്റ് ഫാദര്‍, വിശ്വാസം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അനിഖ അഭിനയിച്ചിട്ടുണ്ട്.

Read more

‘ഓ മൈ ഡാര്‍ലിംഗ്’ ആണ് മലയാളത്തില്‍ അനിഖ നായികയായി എത്തിയ ചിത്രം. തെലുങ്കില്‍ ‘ബുട്ട ബൊമ്മ’ എന്ന ചിത്രത്തിലാണ് അനിഖ നായികയായത്. ‘കിംഗ് ഓഫ് കൊത്ത’യാണ് അനിഖയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായാണ് അനിഖ എത്തുന്നത്.