IPL 2025: മര്യാദക്ക് കളിക്കാൻ അവന്മാർ സമ്മതിക്കുന്നില്ല, ഒരു പണി കഴിഞ്ഞ് ഞാൻ വന്നതേയുള്ളു: ഹാർദിക്‌ പാണ്ട്യ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. മുംബൈ ഇന്ത്യൻസിനെതിരെ 36 റൺസിന്റെ മിന്നും ജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ഗുജറാത്തിനായി സായി സുദർശൻ (63) ശുഭ്മാൻ ഗിൽ (38) ജോസ് ബട്ലർ (39) എന്നിവർ മികച്ച പ്രകടനം നടത്തിയതിലൂടെ ആദ്യ ഇന്നിങ്സിൽ 196 റൺസ് അവർ നേടി.

ഇന്നലെ നടന്ന മത്സരത്തിൽ ഹാർദിക്‌ പാണ്ഡ്യക്ക് കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടിരുന്നു. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് നടപടി. കഴിഞ്ഞ സീസണിലെ കുറഞ്ഞ ഓവർ നിരക്കിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ നിന്ന് താരത്തിന് വിലക്ക് ലഭിച്ചിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ മുംബൈക്ക് വേണ്ടി തിലക് വർമയും സൂര്യകുമാർ യാദവും മാത്രമാണ് തിളങ്ങിയത്. തിലക് വർമ ഒരു സിക്‌സറും മൂന്ന് ഫോറും അടക്കം 36 പന്തിൽ 39 റൺസ് നേടി. സൂര്യ 28 പന്തിൽ നാല് സിക്‌സറും ഒരു ഫോറും അടക്കം 48 റൺസ് നേടി. എന്നാൽ ബാറ്റിംഗിൽ രോഹിത് ശർമ്മയും ഹാർദിക്‌ പാണ്ട്യയും നിരാശയാണ് സമ്മാനിച്ചത്. രോഹിത് 4 പന്തിൽ 8 റൺസും, ഹാർദിക്‌ 17 പന്തിൽ 11 റൺസുമാണ് നേടിയത്.

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. ആദ്യ മത്സരം 3.30 നു ഡൽഹി ക്യാപിറ്റൽസും സൺ റൈസേഴ്‌സ് ഹൈദ്രബാദും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 നു ചെന്നൈ സൂപ്പർ കിങ്‌സും, രാജസ്ഥാൻ റോയൽസും തമ്മിലുള്ള പോരാട്ടവും നടക്കും.