മമ്മൂക്ക മാത്രമാണ് അക്കാര്യം എന്നോട് ഓപ്പണ്‍ ആയി ചോദിച്ചത്.. പലരുടെയും കളിയാക്കലുകള്‍ ആയിരുന്നു മനസില്‍: ബിബിന്‍ ജോര്‍ജ്

ശാരീരിക പരിമിതികള്‍ സ്വപ്‌നങ്ങള്‍ക്ക് ഒരു തടസമല്ലെന്ന് തെളിയിച്ച താരങ്ങളില്‍ ഒരാളാണ് ബിബിന്‍ ജോര്‍ജ്. തിരക്കഥാകൃത്തായി സിനിമയില്‍ എത്തി, നടനായും സിനിമയില്‍ താരം തിളങ്ങുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ‘വെടിക്കെട്ട്’ എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ബിബിന്‍ ഇപ്പോള്‍.

ഇതിനിടെ ആദ്യമായി റാംപ് വോക്ക് ചെയ്ത വീഡിയോയും ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ കാല് ശരിയാക്കാന്‍ പറ്റില്ലെ എന്ന് പലര്‍ക്കും തന്നെ കാണുമ്പോള്‍ ചോദിക്കാന്‍ തോന്നാറുണ്ട്, എന്നാല്‍ അത് ചോദിച്ചത് മമ്മൂട്ടി മാത്രമാണ് എന്നാണ് ബിബിന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

മമ്മൂക്കയെ കാണാന്‍ ഷൈലോക്കിന്റെ സെറ്റില്‍ താന്‍ പോയിരുന്നു. പലര്‍ക്കും തന്നോടും ചോദിക്കണമെന്നുണ്ടാകും കാല് ശരിയാക്കാന്‍ പറ്റുമോയെന്ന് പക്ഷെ തനിക്ക് എന്ത് തോന്നുമെന്ന് കരുതി ചോദിക്കില്ല. പക്ഷെ മമ്മൂക്ക തന്നോട് ഓപ്പണായി ചോദിച്ചു ഇത് നേരെയാക്കാന്‍ പറ്റില്ലെ എന്ന്.

ശാസ്ത്രം വളര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ ചിലപ്പോള്‍ അഞ്ച് കൊല്ലം കഴിയുമ്പോള്‍ ശരിയായേക്കും മമ്മൂക്ക എന്നാണ് താന്‍ മറുപടി പറഞ്ഞത് എന്നാണ് ഒരു അഭിമുഖത്തില്‍ ബിബിന്‍ വ്യക്തമാക്കുന്നത്. അതേസമയം, റാംപ് വോക്ക് ചെയ്തപ്പോള്‍ പലരും കളിയാക്കുമെന്ന് പേടിച്ചിരുന്നതായാണ് ബിബിന്‍ പറയുന്നത്.

റാംപ് വോക്ക് ചെയ്യാന്‍ ചെന്നപ്പോള്‍ തനിക്ക് പരിചയമില്ലാത്ത ആളുകളായിരുന്നു മുഴുവന്‍. അത് വേറൊരു ലോകമായിരുന്നു. അതിന്റെ ഏറ്റവും വലിയ പ്രത്യേകത നടപ്പാണ്. അവിടെ താന്‍ നടന്നു. ഒപ്പം മോഡല്‍സും നടന്നു എന്നത് തനിക്ക് ഒരു പുതിയ അനുഭവമായിരുന്നു.

Read more

അവിടെ നടന്നപ്പോള്‍ കളിയാകുമോയെന്ന പേടിയായിരുന്നു. താന്‍ നടന്നപ്പോള്‍ തന്നെ പോലുള്ള ഒരുപാട് കുട്ടികള്‍ക്ക് അതൊരു സ്‌റ്റൈലാകും. ഇന്‍സ്പിരേഷന്‍ ആകട്ടെയെന്ന് പറയില്ല സ്‌റ്റൈല്‍ ആകട്ടെയെന്നെ പറയൂ എന്നാണ് ബിബിന്‍ ജോര്‍ജ് പറയുന്നത്.