സുകേഷ് ചന്ദ്രശേഖറുടെ 200 കോടിയുടെ തട്ടിപ്പ് കേസ് സിനിമയാകുന്നു. 10 കോടി രൂപയുടെ സമ്മാനങ്ങള്‍ ബോളിവുഡ് താരം ജാക്വലിന് ഫെര്‍ണാണ്ടസിനു നല്കി സുകേഷ് കെട്ടിപ്പടുത്ത ബന്ധം പറയുന്ന കഥ ഒടിടിയിലെത്തിക്കാന്‍ ചില സംവിധായകര്‍ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പല ഒടിടി പ്ലാറ്റ് ഫോം അധികൃതരും സിനിമ ഏറ്റെടുത്ത് വിതരണം ചെയ്യാനും തയ്യാറായി എത്തിയിട്ടുണ്ട്. നടിയും സുകേഷുമായുള്ള സ്വകാര്യനിമിഷങ്ങളടക്കം ചെലവഴിക്കുന്നത് വരെയെത്തിയ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സംഭവം സിനിമയോ സീരിസോ ആകും. ഇതേ കുറിച്ച് തീരുമാനം ആയിട്ടില്ല. സുകേഷായും ജാക്വലിനായും അഭിനയിക്കുന്നവരുടെ പേരുകളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ നിര്‍മ്മിക്കുമെന്നും ഹോളിവുഡ് വിഎഫ്എക്സ് ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവരുമെന്നും ആഗോളതലത്തില്‍ പുറത്തിറങ്ങുന്ന ചിത്രമായിരിക്കുമെന്നും ജാക്വലിന് വാക്ക് നല്കി കൊണ്ടായിരുന്നു സുകേഷ് തട്ടിപ്പ് തുടങ്ങിയത്.
ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പര്‍ ഹീറോ ഫിലിം നിര്‍മ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നല്‍കിയിരുന്നു. കൂടുതല്‍ സിനികളില്‍ നടി ഒപ്പു വെയ്ക്കാതിരുന്ന സാഹചര്യം ഉപയോഗപ്പെടുത്തിയായിരുന്നു സുകേഷിന്റെ വാഗ്ദാനം. ജാക്വിലിനെ വിശ്വസിപ്പിക്കാനായി ചില നിര്‍മ്മാതാക്കളുടെ പേരും കൈമാറുകയായിരുന്നു.
Read more
ജാക്വിലിന് ഫെര്‍ണാണ്ടസിനെ പരിചയപ്പെടാന്‍ സഹായി പിങ്കി ഇറാനിക്ക് വന്‍ തുക നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരുന്നു.