ജോഷിയുടെ നിർബന്ധം, രണ്ട് ദിവസം കൊണ്ട് തിരക്കഥ എഴുതി സൂപ്പർ ഹിറ്റാക്കിയ സിനിമ; ഡെന്നിസ് ജോസഫ്

മലയാള സിനിമയ്ക്ക് നിരവധി സൂപ്പർഹിറ്റുകൾ സമ്മനിച്ചിട്ടുള്ളവരാണ് അന്തരിച്ച ഡെന്നിസ് ജോസഫ്-ജോഷി കൂട്ടുകെട്ട്. ഇപ്പോഴിതാ രണ്ട് ദിവസം കൊണ്ട് താൻ എഴുതി സൂപ്പർഹിറ്റായി മാറിയ ചിത്രത്തെ കുറിച്ച് ഡെന്നിസ് ജോസഫ് മുൻപ് പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മുൻപ് സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

ജോഷിയുടെ നിർബന്ധത്തിൽ താൻ എഴുതിയ കഥയായിരുന്നു ശ്യാമ. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അഞ്ച് ദിവസത്തിന് മുൻപാണ് ജോഷി സാറ് തന്നെ കാണാൻ വരുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഒരു സ്ക്രിപ്റ്റ് എഴുതി തരണമെന്നും അദ്ദേഹം പറഞ്ഞു. പറ്റില്ലെന്ന് അന്ന് തന്നെ താൻ പറഞ്ഞിരുന്നെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.

അടുത്ത ദിവസം തന്നെ അദ്ദേഹം മ്യൂസിക്ക് ഡയറക്ടറെയും കൊണ്ട് വന്ന് മ്യൂസിക്ക് കംമ്പോസ് ചെയ്യുകയും ചെയ്തു.  രണ്ട് ദിവസം കൊണ്ട് എങ്ങനെ എഴുതി തീർക്കും എന്ന ചിന്തയിൽ നിന്നാണ് തനിക്ക് ദെെവവിശ്വാസം വരുന്നത്. അവസാനം താൻ എഴുതാൻ തീരുമാനിക്കുന്നത് ഷൂട്ടിങ്ങിന് രണ്ട് ദിവസം മുൻപാണ്. താൻ പറഞ്ഞു കൊടുക്കുന്നത് എഴുതാൻ വേണ്ടി ജോഷിയുടെ രണ്ട് അസിസ്റ്റൻസും തന്റെ ഒപ്പമുണ്ടായിരുന്നു.

Read more

അങ്ങനെ രണ്ടര ദിവസം കൊണ്ട് തിരക്കഥ എഴുതി തീർത്ത ചിത്രമായിരുന്നു ശ്യാമ. രണ്ട് ദിവസം താൻ ഉറങ്ങിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രേക്ഷക പ്രശംസ നേടിയ ശ്യാമ സാമ്പത്തികമായും വിജയിച്ചിരുന്നു. അന്യഭാക്ഷകളിലും സിനിമ സൂപ്പർഹിറ്റായി മാറിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.