'ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്താല്‍ ശബ്ദം പോകുമെന്ന് പേടിച്ചിരുന്നു'; ദേവി ചന്ദനയും കിഷോറും

സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ മിനിസ്‌ക്രീനിലാണ് ദേവി ചന്ദന തിളങ്ങുന്നത്. ഒരു കാലത്ത് തടിയുടെ പേരില്‍ കളിയാക്കലുകള്‍ നേരിട്ട താരം കാലങ്ങള്‍ക്ക് ശേഷം ഭാരം കുറച്ച് പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ജിമ്മില്‍ പോകുന്നത് ഭയന്നിരുന്നു എന്നാണ് ദേവി ചന്ദനയും ഭര്‍ത്താവും ഗായകനുമായ കിഷോറും ഇപ്പോള്‍ പറയുന്നത്. കുറേക്കാലം കൂടി ആരോഗ്യമുള്ളവരായി ജീവിക്കണമെന്ന് തോന്നി തുടങ്ങിയപ്പോഴാണ് ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

ആദ്യം ദേവി ചന്ദനയാണ് ജിമ്മില്‍ പോയി തുടങ്ങിയത്. പണ്ട് താന്‍ ഇങ്ങനെ കേട്ടിട്ടുണ്ട്. ഗായകര്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്താല്‍ ശബ്ദം പോകുമെന്ന്. അതിന്റെ ഭയത്തില്‍ തുടക്കത്തില്‍ വ്യായാമം ചെയ്തിരുന്നില്ല. പിന്നീട് താനും ഒപ്പം കൂടുകയായിരുന്നു എന്നാണ് കിഷോര്‍ പറയുന്നത്.

അലീന പടിക്കലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദേവി ചന്ദനയും കിഷോറും പ്രതികരിച്ചത്. സാരി എന്ന വേഷം തനിക്ക് ഏറെ പ്രിയപ്പെട്ടതായതു കൊണ്ടാണ് ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാന്‍ ഒരു കാരണമെന്നും ദേവി ചന്ദന പറഞ്ഞിരുന്നു.

Read more

ഭര്‍ത്താവുദ്യോഗം, നരിമാന്‍, വേഷം, രഹസ്യ പോലീസ്, തിലോത്തമ, ആയുരേഖ, തലസമയം ഒരു പെണ്‍കുട്ടി, ശിവപുരം എന്നീ സിനിമകളിലാണ് ദേവി ചന്ദന അഭിനയിച്ചിട്ടുള്ളത്. നിലവിളക്ക്, പൗര്‍ണമി തിങ്കള്‍ തുടങ്ങിയവയാണ് ദേവി ചന്ദനയുടെ പ്രധാന മലയാളം സീരിയലുകള്‍.