'അവസാനം ആ വിളി എനിക്ക് തന്നെ വിനയായി'....! മുൻ കാമുകിയെ പറ്റി മനസ്സ് തുറന്ന് ധ്യാൻ ശ്രീനിവാസൻ

മുൻകാമുകിയെപ്പറ്റി മനസ്സ് തുറന്ന് ധ്യാൻ ശ്രീനിവാസൻ. മലയാളി ട്രോളൻമാരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പേരുകളിലൊന്നാണ് ധ്യാൻ ശ്രീനിവാസന്റേത്. പറയുന്നതെന്തിലും തന്റെതായ ഒരു ശെെലി കൊണ്ടുവരുന്ന ധ്യാൻ തന്റെ മുൻ കാമുകിയെപ്പറ്റി പറഞ്ഞ കാര്യമാണ് ഇപ്പോൾ  സോഷ്യൽ മിഡീയായിൽ വെെറലാകുന്നത്.

ഉടൽ സിനിമയുമായി ബന്ധപ്പെട്ട് ജി‍ഞ്ചർ മിഡീയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് നടൻ ഈക്കര്യം പറഞ്ഞത്. ‘ചച്ചാ’ എന്നുള്ള വിളി തനിക്ക്. പ്രേത്യക ഇഷ്ടമാണ് സിനിമയിലുള്ള പലരും തന്നെ ‘ചാച്ച’ എന്നാണ് വിളിക്കാറുള്ളത്. അതിനു പിന്നിൽ ഒരു കഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് താൻ പ്രണയിച്ച പെൺകുട്ടിക്ക് വിവാഹ ശേഷം ഭർത്താവിനെ ചാച്ച എന്ന് വിളിക്കാനാണിഷ്ടമെന്ന് തന്നോട് പറഞ്ഞിരുന്നു. അതിനു ശേഷമാണ് ആ വിളി തുടങ്ങിയത്. ആദ്യമൊക്കെ സ്നേഹത്തോടെ വിളിച്ചോണ്ടിരുന്നത് പിന്നീട് ചീത്ത വിളിക്കുന്നതിന് പകരമായി വരെ ചാച്ച എന്ന് വിളിച്ചിരിന്നെന്നും ധ്യാൻ പറഞ്ഞു.

Read more

ഒരിക്കൽ ചാച്ചാനാ പറയുന്നത് എന്ന് പറഞ്ഞ് ആ കുട്ടിയോട്  പറയുന്നത് അജു കേട്ടു. ആരാണ് ചാച്ചൻ എന്ന് തന്നോടു ചോദിക്കുകയും ചെയ്തു. ഞാനാണ് ചാച്ചൻ എന്ന് പറഞ്ഞതോടെ തുടങ്ങിയതാണ് അവരുടെ വിളിയെന്നും ധ്യാൻ കൂട്ടിച്ചേർത്തു