“ആടുജീവിതം” ഷൂട്ടിംഗ് പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ പൃഥ്വിരാജ് ക്വാറന്റൈന്‍ കാലം പൂര്‍ത്തിയാക്കി പഴയ ശരീരം തിരിച്ചു പിടിക്കുകയാണ്. വര്‍ക്കൗട്ട് ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്. ഷൂട്ടിംഗിനിടെ പൃഥ്വിരാജ് നേരിട്ട വെല്ലുവിളികളെ കുറിച്ചാണ് ഒരു മാസികയില്‍ സംവിധായകന്‍ ബ്ലെസി എഴുതിയ ഡയറിക്കുറിപ്പില്‍ പറയുന്നത്.
ബ്ലെസിയുടെ കുറിപ്പ്:
പൃഥ്വിരാജ് ഇന്നെത്തും. സെറ്റ് നിറയെ അതിന്റെ ആവേശത്തിലാണ്. കേരളത്തില്‍ നിന്ന് പുറപ്പെടും മുമ്പ് രാജു എന്നോട് പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ത്തു… “ചേട്ടാ, ശരീരം മെലിയാന്‍ വേണ്ടി മാസങ്ങളോളം പട്ടിണി കിടന്ന്, താടി വളര്‍ന്ന് അസ്വസ്ഥതകള്‍ ഉണ്ട്. ഷൂട്ടിങ്ങിനിടയില്‍ ഞാന്‍ ദേഷ്യപ്പെട്ടാല്‍ പോലും ഒന്നും തോന്നരുത് ക്ഷമിച്ചേക്കണം…” ശരിയാണ്. ആറുമാസത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് രാജു ആടുജീവിതത്തിലെ നജീബ് എന്ന് കഥാപാത്രത്തിന്റെ രൂപഭാവങ്ങളില്‍ എത്തിയിരിക്കുന്നത്.
ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ശാരീരികമായി മാത്രമല്ല, മാനസികമായും ചില മാറ്റങ്ങള്‍ ഉണ്ടാകും. പെരുമാറ്റം, പ്രതികരണം തുടങ്ങിയവയെ എല്ലാം ഉറപ്പായും ബാധിക്കും…. രൂപമാറ്റ ചികിത്സയുമായി ബന്ധപ്പെട്ട് ഓസ്ട്രിയയ്ക്ക് പോകാന്‍ രാജു എന്നെക്കാള്‍ മുമ്പേ നാടും വീടും വിട്ടതാണ്. ഭാര്യ സുപ്രിയക്ക് ഞാന്‍ ഉറപ്പു കൊടുത്തിരുന്നു. രാജുവിന്റെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളാം എന്ന്.
Read more
നാട്ടില്‍ നിന്നുള്ള ഒരു ഡോക്ടറും ഞങ്ങളുടെ ടീമില്‍ ഉണ്ടായിരുന്നു. അതൊരു ധൈര്യമായി. സംവിധായകന്‍ എന്ന രീതിയില്‍ മാത്രമല്ലല്ലോ ഞാനും രാജുവും തമ്മിലുള്ള ബന്ധം, ഈ അനുജന്റെ ആരോഗ്യം കാക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല എനിക്ക്…”” എന്നാണ് ബ്ലെസി പറയുന്നത്. എന്നാല്‍ ശരീരം പുറത്ത് കാട്ടിയുള്ള രംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞതും പൃഥ്വി മെല്ലെ ആരോഗ്യ സംരക്ഷണത്തിലേക്ക് കടന്നു. കൃത്യമായ വ്യായാമ മുറകളിലൂടെ ആ പഴയ രൂപത്തിലേക്ക് പൃഥ്വി ചുവടുവെച്ചു