സര്‍ക്കാര്‍ നിയന്ത്രിച്ചാല്‍ ലഹരി നിയന്ത്രിക്കാന്‍ കഴിയുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. മദ്യം കുടിക്കില്ലെന്ന് മന്ത്രിമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കമെന്നും എന്നിട്ട് ആളുകളെ കൊണ്ട് കുടിപ്പിക്കുമെന്നും അതാണ് സര്‍ക്കാര്‍ നയമെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. അതേസമയം ഇന്ന് കേരളത്തില്‍ ലഹരി വ്യാപകമായതിന്റെ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേട് തന്നെയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
എക്‌സൈസിനെയും പൊലീസിനെയും നോക്കുകുത്തിയാക്കിക്കൊണ്ട് സർക്കാർ ലഹരി മാഫിയയെ കയറൂരി വിട്ടുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. അതിന്റെ ഭാഗമാണ് മദ്യത്തിന് ഇന്ന് കൊടുക്കുന്ന പ്രാധാന്യമെന്നും സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ ദ്രോഹിക്കുന്നതാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
ഒന്നാം തിയതിയും അവധിയില്ല. കുടിക്കേണ്ടവര്‍ക്ക് ഇഷ്ടം പോലെ കുടിക്കാമെന്നാണ് സര്‍ക്കാര്‍ നയം. മദ്യം കുടിക്കില്ലെന്ന് മന്ത്രിമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും, എന്നിട്ട് ആളുകളെ കൊണ്ട് കുടിപ്പിക്കും. അതാണ് സര്‍ക്കാര്‍ നയം. അതാണ് ഞങ്ങള്‍ ആദ്യമേ തന്നെ പറഞ്ഞത്, ഇന്ന് കേരളത്തില്‍ ലഹരി വ്യാപകമായതിന്റെ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേട് തന്നെയാണെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം ഇവരെ കയറൂരി വിട്ടതിന്റെ ദുരന്തമാണെന്നും കെ മുരളീധരൻ വിമർശിച്ചു.
അതേസമയം ഇന്നലെയാണ് 2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ഡ്രൈഡേയിൽ മദ്യം നൽകാം എന്നതാണ് പുതിയ നയം. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്.
മദ്യം നൽകുന്നതിന് ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിർദേശം. അതേ സമയം ബീവറേജിനും ബാറുകൾക്കും ഡ്രൈഡേ തുടരും. ബാറുകളുടെ വാർഷിക ലൈസൻസ് തുക 35 ലക്ഷം എന്നതിൽ മാറ്റമില്ല. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം നൽകാം. ഇതിനായി യാനങ്ങൾക്ക് ബാർലൈസൻസ് നൽകും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി.