ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്ന സീന്‍ ആയാലും ആ തീരുമാനത്തിന്റെ പുറത്ത് ഒഴിവാക്കിയതാണ്: സംവിധായകന്‍ തനു ബാലക്

സോഷ്യല്‍ മീഡിയയില്‍ ഏറെ നെഗറ്റീവ് റിവ്യൂകള്‍ പ്രചരിച്ച സിനിമകളില്‍ ഒന്നാണ് അടുത്തിടെ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ്. നെഗറ്റീവ് റിവ്യൂകളാണ് ചിത്രത്തെ വിജയിപ്പിച്ചത് എന്നാണ് സംവിധായകന്‍ തനു ബാലക് പറയുന്നത്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

കൊലപാതക സീനും, ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്ന സീനും ഒരു തീരുമാനത്തിന്റെ പുറത്ത് ഒഴിവാക്കിയതാണ് എന്നാണ് സംവിധായകന്‍ പറയുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ലോജിക് വെച്ചും സിസ്റ്റമാറ്റിക് ആയിട്ടും തന്നെയാണ് കേസ് അന്വേഷിക്കുന്നത്. പ്രേതത്തിനും അതേ ലോജിക് വേണം എന്ന് പറയുന്നത് വിരോധാഭാസമല്ലേ.

പ്രേതത്തിന് എന്തു വേണമെങ്കിലും ചെയ്യാം. പ്രേതത്തെ കാണിക്കാതെയാണ് സിനിമ. സിനിമയുടെ മൊത്തത്തിലുള്ള ട്രീറ്റ്‌മെന്റ് തന്നെ അങ്ങനെയായിരുന്നു. വയലന്‍സ് കുറച്ചാണ് ഓരോ സീനും ഷൂട്ട് ചെയ്തത്. കൊലപാതക സീന്‍ ആയാലും, ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്ന സീന്‍ ആയാലും ആ തീരുമാനത്തിന്റെ പുറത്ത് ഒഴിവാക്കിയതാണ് എന്ന് സംവിധായകന്‍ പറഞ്ഞു.

Read more

ഹൊറര്‍ സിനിമകളില്‍ ആവശ്യമില്ലാത്ത പ്രോപ്പര്‍ട്ടികള്‍ക്കൊക്കെ നമ്മള്‍ ബില്‍ഡ് അപ്പ് കൊടുക്കും. ഒരു പ്രോപ്പര്‍ട്ടി വെറുതെ കാണിക്കുന്നതും, ഒരു കഥാപാത്രത്തെ വെറുതെ കാണിക്കുന്നതും എല്ലാം ഇത്തരം സിനിമയുടെ സ്വഭാവമാണ്. സിനിമയില്‍ പ്രേക്ഷകരെ പിടിച്ചു നിര്‍ത്തുകയാണ് അതിന്റെ ലക്ഷ്യം എന്നും സംവിധായകന്‍ പറഞ്ഞു.