IPL 2025: ഇത്രക്ക് ചിപ്പാണോ മിസ്റ്റർ കോഹ്‌ലി നിങ്ങൾ, ത്രിപാഠിയുടെ വിക്കറ്റിന് പിന്നാലെ നടത്തിയ ആഘോഷം ചീപ് സ്റ്റൈൽ എന്ന് ആരാധകർ; വീഡിയോ കാണാം

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (സി‌എസ്‌കെ) നടന്നുകൊണ്ടിരിക്കുന്ന ഹൈ വോൾട്ടേജ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി ചെന്നൈയുടെ രാഹുൽ ത്രിപാഠിയുടെ വിക്കറ്റ് വീണതിന് പിന്നാലെ നടത്തിയ ആഘോഷം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ആദ്യം ബാറ്റ് ചെയ്ത ആർസിബി ഉയർത്തിയ 197 റൺ പിന്തുടർന്ന ചെന്നൈയുടെ ഓപ്പണർ ആയി ഇറങ്ങിയ രാഹുൽ 5 റൺ മാത്രമെടുത്ത് പുറത്താക്കുക ആയിരുന്നു.

എന്തായാലും ത്രിപാഠിയുടെ പുറത്താകലിനുശേഷം വിരാട് കോഹ്‌ലിക്ക് തന്റെ ദേഷ്യം പൂർണമായി അടക്കാനായില്ല. ഇപ്പോൾ കുറച്ചധികം നാളുകളായി കാണാത്ത പഴയ കലിപ്പൻ രീതിയിൽ ഉള്ള കോഹ്‌ലിയുടെ ആഘോഷമാണ് കാണാൻ സാധിച്ചത്. വിക്കറ്റ് നേട്ടത്തിന് പിന്നാലെ എന്തോ മോശം പദം കോഹ്‌ലി ഉപയോഗിക്കുന്നതും കാണാൻ സാധിച്ചു.

2025 ലെ ഐ‌പി‌എൽ മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് (സി‌എസ്‌കെ) 3.40 കോടി രൂപയ്ക്ക് ത്രിപാഠിയെ സ്വന്തമാക്കുക ആയിരുന്നു . മുംബൈ ഇന്ത്യൻസിനെതിരായ ടൂർണമെന്റ് ആദ്യ മത്സരത്തി റുതുരാജ് ഗെയ്‌ക്‌വാദിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റി ടീമിനായി ഇന്നിംഗ്സ് തുറക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

എന്നാൽ വെറും 2 റൺസ് മാത്രം നേടി താരം പുറത്തായിരുന്നു. പരാജയപ്പെട്ടെങ്കിലും, ആർ‌സി‌ബിക്കെതിരെ താരത്തെ ടീം വീൺഫും വിശ്വസിക്കുക ആയിരുന്നു.