മലയാളത്തില്‍ ‘കള’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യ പിള്ള. കളയ്ക്ക് മുമ്പ് ചുരുക്കം സിനിമകള്‍ ചെയ്‌തെങ്കിലും നടി അധികം ശ്രദ്ധ നേടിയിരുന്നില്ല. കളയിലെ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലും സജീവമാവുകയാണ് ദിവ്യ പിള്ള.
‘അന്ധകാര’, ‘തണ്ണീര്‍’ എന്ന സിനിമകള്‍ ദിവ്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘മംഗളവാരം’ എന്ന ചിത്രമായിരുന്നു ദിവ്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയിലെ തന്റെ ഇന്റിമേറ്റ് രംഗങ്ങള്‍ കട്ട് ചെയ്ത് വൈറലാക്കുകയാണ് എന്നാണ് ദിവ്യ ഇപ്പോള്‍ പറയുന്നത്.
”ആ സിനിമയിലെ എന്റെ കഥാപാത്രം എടുത്ത് നോക്കിയാല്‍ അതില്‍ ചുംബനരംഗങ്ങളോ മറ്റൊന്നുമില്ല. അതിലാകെ ഞാന്‍ ആ പയ്യന്റെ മുകളിലേക്ക് വരുന്നൊരു സീന്‍ മാത്രമേയുള്ളു. അത് കട്ട് ചെയ്ത്, കട്ട് ചെയ്ത് വൈറലാക്കിയതാണ്. പക്ഷേ കഥാപാത്രത്തിന്റെ സസ്പ്രൈസ് ആണ് ഹിറ്റായത്.”
”അത് സംവിധായകന്റെയും കഥയുടെയുമൊക്കെ കഴിവ് കൊണ്ടാണ്. ആ സിനിമയിലെ വില്ലത്തി ഞാന്‍ ആണെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ആ വെളിപ്പെടുത്തലിലാണ് സിനിമ എല്ലാവരും ഏറ്റെടുത്തത്” എന്നാണ് ദിവ്യ പിള്ള ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
Read more
പായല്‍ രജ്പുത് നായികയായ തെലുങ്ക് സിനിമയാണ് മംഗളവാരം. അജയ് ഭൂപതി സംവിധാനം ചെയ്ത ചിത്രം ശ്രദ്ധ നേടിയിരുന്നു. ഇതുവരെ നായിക ലുക്കില്‍ കണ്ട ദിവ്യ പിള്ള വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.