പറ്റിക്കപ്പെടരുത്: തന്റെ പേരുപയോഗിച്ച് തട്ടിപ്പെന്ന് സാജന്‍ സൂര്യ

തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിന് എതിരെ രംഗത്ത് എത്തിയിരിയ്ക്കുകയാണ് നടന്‍ സാജന്‍ സൂര്യ. ഫെയ്‌സ്ബുക്കില്‍ തന്റെ പേരിലുള്ള ഉള്ള വ്യാജ പ്രൊഫൈലിന് എതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാജന്‍ സൂര്യ പ്രതികരിച്ചത്. ‘മുന്നറിയിപ്പ്, ‘സാജന്‍ സൂര്യ സൂര്യ’ എന്ന എന്റെ പേരില്‍ ആരോ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്.

അതിലൂടെ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടു പണം ആവശ്യപ്പെട്ട് മെസേജുകള്‍ അയക്കുന്നു. ദയവ് ചെയ്ത് ആരും പറ്റിക്കപ്പെടരുത്, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യരുത്’ എന്നാണ് സാജന്‍ സൂര്യയുടെ പോസ്റ്റ്

കൂടാതെ ഈ ഫേക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ആള്‍ സാജന് വേണ്ടപ്പെട്ടവരുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍പ്രിന്റും നടന്‍ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. എവിടെയാണ് ഉള്ളത്, എനിക്കൊരു സഹായം വേണമായിരുന്നു, ഗൂഗിള്‍ പേ ഉണ്ടോ, അത്യാവശ്യമായി എന്റെ ഒരു സഹോദരന് കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാമോ എന്നൊക്കെ ചോദിച്ചുകൊണ്ട് ആണ് സന്ദേശം വന്നിരിയ്ക്കുന്നത്.

ദൂരദര്‍ശനില്‍ അശ്വതി എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ട് കരിയര്‍ ആരംഭിച്ച നടനാണ് സാജന്‍ സൂര്യ. നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ മാതാവ് എന്ന പരമ്പരയിലാണ് സാജന്‍ അഭിനയിക്കുന്നത്.

Read more