എന്റെ താടി നരച്ചപ്പോള്‍, നീ അമ്മയായപ്പോള്‍...; വിവാഹ വാര്‍ഷികത്തില്‍ ദുല്‍ഖര്‍

പതിനൊന്നാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യക്ക് ആശംസകളറിയിച്ച് കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍. അമാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ഹൃദ്യമായ കുറിപ്പ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. ഏറെ വൈകിപ്പോയ പോസ്റ്റെന്നാണ് ദുല്‍ഖര്‍ കുറിപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

”പതിനൊന്ന് വര്‍ഷം! ഈ സമയമെല്ലാം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്റെ താടി നരച്ചപ്പോള്‍, നീ അമ്മയായപ്പോള്‍, നമ്മള്‍ സ്വന്തം വീട് വാങ്ങിയപ്പോള്‍. ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷെ, അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥ” എന്ന് ദുല്‍ഖര്‍ എഴുതി.

2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. മറിയം അമീറാ സല്‍മാന്‍ ആണ് ഇരുവരുടേയും മകള്‍. ‘കിംഗ് ഓഫ് കൊത്ത’ ആണ് ദുല്‍ഖറിന്റെതായി വരാനിരിക്കുന്ന മലയാള ചിത്രം. തെലുങ്കില്‍ ‘സീതാരാമം’, ഹിന്ദിയില്‍ ‘ഛുപ്’ എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

Read more

ഹനു രാഘവപുഡി സംവിധാനം ചെയ്ത സീതാരാമം ബഹുഭാഷാ ചിത്രമായാണെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍-സണ്ണി ഡിയോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഛുപ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് ആര്‍ ബാല്‍കിയാണ്.