താന്‍ വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം പറഞ്ഞ് ഇടവേള ബാബു. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയബന്ധം തകര്‍ന്നതു കൊണ്ടാണ് താന്‍ വിവാഹം ചെയ്യാതിരുന്നത് എന്നാണ് ഇടവേള ബാബു ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്.
”കുടുംബത്തില്‍ നിന്ന് തന്നെയുള്ള കുട്ടിയായിരുന്നു അത്. എനിക്ക് കല്യാണങ്ങളൊന്നും നടക്കാതെ വന്നപ്പോള്‍ ‘ഞാന്‍ മതിയോ? എനിക്ക് ബാബു ചേട്ടനെ ഇഷ്ടമാണ്’ എന്നവള്‍ പറഞ്ഞു. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. മറുപടി പെട്ടെന്ന് പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു.”
”ആലോചിച്ചപ്പോള്‍ അതു നല്ലതാണെന്നു തോന്നി, ആറു മാസത്തിന് ശേഷം ഞാന്‍ മറുപടി കൊടുത്തു. അവിടെ നിന്നുമാണ് പ്രണയം വലുതാകുന്നത്. ഏകദേശം എട്ടര വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചിരുന്നു. പക്ഷേ, ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബങ്ങള്‍ക്കു പ്രശ്‌നമായി. രണ്ട് കുടുംബങ്ങളും രണ്ട് തട്ടിലുള്ളവരായിരുന്നു.”
”അതൊരു കുഴപ്പമായി അച്ഛന് തോന്നികാണണം. ആ കുട്ടിയെ വിളിച്ച് കൊണ്ട് വരികയാണെങ്കില്‍ മാത്രമേ വീട്ടിലേക്ക് വരികയുള്ളു എന്നു ഞാന്‍ പറഞ്ഞു. പക്ഷേ അച്ഛന്റെ തീരുമാനം ഉറച്ചതായിരുന്നു. അവിടെ വച്ച് എനിക്ക് വിവാഹം വേണ്ടെന്നു ഞാന്‍ തീരുമാനിച്ചു.”
Read more
”ഞാന്‍ അങ്ങനൊരു തീരുമാനം എടുക്കുമെന്ന് കരുതിയില്ല. അമ്മയ്ക്ക് അതില്‍ വിഷമം ഉണ്ടായിരുന്നു. മരിക്കുന്നത് വരെ അമ്മയുടെ ഏക ആവശ്യം എന്റെ വിവാഹമായിരുന്നു. സിനിമയിലെ ആരെ കണ്ടാലും ബാബുവിനെ പറഞ്ഞ് മനസിലാക്കണമെന്ന് അമ്മ പറയുമായിരുന്നു” എന്നാണ് ഇടവേള ബാബു പറയുന്നത്.