രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

‘എമ്പുരാന്‍’ വിവാദത്തില്‍ പൃഥ്വിരാജിനെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. തന്റെ പുതിയ സിനിമയുടെ പൂജയ്ക്കിടെയാണ് ലിസ്റ്റിന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ആന്റണി പെരുമ്പാവൂരിന് പകരം ഞാന്‍ നിര്‍മ്മിച്ചാലും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. അത് ശരിയല്ല എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

”ഞാന്‍ തന്നെ പൃഥ്വിരാജിനോട് ചോദിച്ചു, എന്താണ് ഈ നടക്കുന്നത് എന്ന്. രാജു ആകപ്പാടെ മൂഡ് ഓഫ് ആയിരുന്നു. പൃഥ്വിരാജിനെ മാത്രം ആയിട്ട് ഒറ്റപ്പെടുത്തുന്ന ഒരു രീതിയിലേക്ക് ഒക്കെ വന്നു കഴിയുമ്പോഴേക്കും അയാളൊരു സിനിമാപ്രേമിയാണ്, സിനിമയെ സ്‌നേഹിക്കുന്ന ആളാണ്, അപ്പോള്‍ അതിന്റെ സബ്ജക്ടിനെ അല്ലേ പറയേണ്ടത്, അല്ലാതെ പൃഥ്വിരാജിനെ ആണോ? സിനിമ കണ്ടുകഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ആള്‍ക്കാര് പല രീതിയില്‍ പറയാന്‍ തുടങ്ങിയപ്പോഴാണ് ഇതിനൊരു വിവാദത്തിന്റെ പശ്ചാത്തലം വന്നത്.”

”ഞാനും ഈ സിനിമ ഫസ്റ്റ് ഡേ കണ്ടയാളാണ്. പല സിനിമകളിലും പല പ്രശ്‌നങ്ങളും ഉണ്ടാകും. ഞാന്‍ കടുവയും, വിമാനവും ചെയ്തപ്പോള്‍ ഇത്തരം പ്രശ്‌നം ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല സിനിമയെ സ്‌നേഹിക്കുന്ന നിര്‍മ്മാതാവാണ്. ആന്റണി പെരുമ്പാവൂരിന് പകരം ഞാന്‍ നിര്‍മ്മിച്ചാലും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യമുള്ള കാലമാണ് പലരും പറയുന്നതും വലിയ വാര്‍ത്തകളായി വരുകയാണ്.”

”ആദ്യത്തെ നാല് ദിവസം ഞാന്‍ പോലും ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നില്ല. എന്തോ എവിടെയൊക്കയോ നടക്കുന്നു എനിക്ക് യാതൊരു പിടിയും ഇല്ലായിരുന്നു. ഞാന്‍ തന്നെ പൃഥ്വിരാജിനോട് ചോദിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന്. പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. അത് ശരിയല്ല സിനിമ കുടുംബത്തില്‍ നിന്നും വന്ന, അന്യഭാഷയില്‍ അടക്കം ചിത്രങ്ങള്‍ ചെയ്യുന്ന പൃഥ്വിയെ കുറിച്ച് മുമ്പ് പരാതി വന്നില്ലല്ലോ.”

”ഇപ്പോള്‍ ഈ വിഷയത്തില്‍ അല്ലെ പരാതി അത് ആ വിഷയമാണ്, അല്ലാതെ സംവിധായകന്‍ അല്ല. എമ്പുരാന്റെ കഥ എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇഷ്യു ഉള്ളതാണെങ്കില്‍ മുളയിലേ നുള്ളിക്കളയുമായിരുന്നു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നതായിട്ടാണ് എനിക്ക് തോന്നിയത്. സിനിമയുടെ സബ്ജക്ട് ആണ് വിഷയമായി വന്നിരിക്കുന്നത്. അപ്പോള്‍ സബ്ജക്ടിനെ അല്ലേ പറയേണ്ടത്. അല്ലാതെ പൃഥ്വിരാജിനെ മാത്രമല്ലല്ലോ. എന്തൊക്കെ പറഞ്ഞാലും കളക്ഷന്‍ ഗംഭീരമാണ്.”

”എനിക്ക് 36 തിയേറ്ററുകളുണ്ട്. എല്ലായിടത്തും ഹൗസ് ഫുള്‍ ആണ്. സിനിമയുടെ മൊത്തം ഷെയര്‍ ഞാന്‍ എന്റെ തിയേറ്ററുകളില്‍ നിന്ന് മാത്രം കൊടുക്കുന്നുണ്ട്. വലിയ കാന്‍വാസില്‍ എടുത്ത ചിത്രമാണ്. സിനിമയായി മാത്രം കണ്ടാല്‍ മതി. ആദ്യ ദിനത്തില്‍ തന്നെ ഞാനും ഭാര്യയും സിനിമ കണ്ടു. ഒന്നും തോന്നിയില്ല. പിന്നീട് ചിലര്‍ വിവാദം പറയാന്‍ തുടങ്ങിയതോടെയാണ് കത്താന്‍ തുടങ്ങിയത്” എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.

Read more