24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന 24ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി വനിതയെ തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. ഇത്തവണത്തെ സമ്മേളനത്തില്‍ സംവരണത്തിലൂടെ വനിതാ പ്രാതിനിധ്യം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.

സിപിഎം ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും കെകെ ശൈലജ പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏറ്റവും അവസാനഘട്ടത്തില്‍ മാത്രമാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന അജണ്ടയിലേക്ക് കടക്കുക എംഎ ബേബി ജനറല്‍ സെക്രട്ടറി ആകുമോ എന്നകാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ശൈലജ വ്യക്തമാക്കി.

അതേസമയം 75 വയസ് പ്രായപരിധിയാക്കിയത് കമ്മിറ്റികളില്‍ ഉള്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ പുതിയ ആളുകളെ കൂടി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്. ഈ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നാണ് പൊളിറ്റ്ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞതെന്നും കെകെ ശൈലജ അറിയിച്ചു.

ഈ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നാണ് പൊളിറ്റ്ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞത്. അതിനര്‍ത്ഥം പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കുകയല്ല. കമ്മിറ്റിക്കടക്കം നേതൃത്വം നല്‍കികൊണ്ട് അവരെല്ലാം കൂടെയുണ്ടാകുമെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.