"ഡെന്നിസ് ജീവിച്ചിരുന്നപ്പോൾ ഈ അവകാശവാദം ഉന്നയിക്കുന്നവർ എവിടെപ്പോയി?: അദ്ദേഹത്തിന്റെ ആത്മാവ് ഇതിന് മാപ്പ് നൽകില്ല"

ഡെന്നിസ് ജോസഫിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന നിർമ്മാതാവ് ഏലിയാസ് ഈരാളി.  ഡെന്നിസിന്റെ തിരക്കഥകളുടെ കർത്യത്വം അവകാശപ്പെട്ട് ഇപ്പോൾ രംഗത്തു വരുന്നവരോട് ഏല്യാസ് ഈരാളിക്ക് പറയാനുള്ളത് ഇതാണ് , “ജീവിച്ചിരിക്കുമ്പോൾ ഇതു പറഞ്ഞിരുന്നെങ്കിൽ നല്ല മറുപടി ഡെന്നിസ് തന്നെ നൽകിയേനെ! മറുപടി പറയാൻ ആളില്ലാത്തതു കൊണ്ടല്ലേ ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നത്?”

Read more

ഡെന്നിസ് മരിച്ചതിനു ശേഷമാണ് അവകാശവാദം  കേൾക്കാൻ തുടങ്ങിയത്. ഇത് നല്ലൊരു പ്രവണതയായി തോന്നുന്നില്ല. ഡെന്നിസ് ജീവിച്ചിരുന്നപ്പോൾ ഇതു പറഞ്ഞിരുന്നെങ്കിൽ അതിനു മറുപടി അദ്ദേഹം തന്നെ പറയുമായിരുന്നല്ലോ! മറുപടി പറയാൻ ആളില്ലാത്തതു കൊണ്ടല്ലേ അവർ ഇങ്ങനെ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്? ഇതു നല്ല പ്രവണതയല്ല. ഡെന്നിസിന്റെ ആത്മാവ് ഇതിനു മാപ്പു നൽകില്ല. അദ്ദേഹം വ്യക്തമാക്കി.