നാണക്കേട് മൂലം വീട്ടുകാര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല: ജൂഡ് ആന്തണിയോട് വാങ്ങിയ പണം തിരികെ നല്‍കിയിരുന്നു, തെളിവുമായി ആന്റണി വര്‍ഗീസ്

10 ലക്ഷം വാങ്ങി സിനിമയില്‍ നിന്നും പിന്മാറിയെന്ന ജൂഡ് ആന്തണിയുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ ആന്റണി വര്‍ഗീസ് . തന്‌റെ കയ്യില്‍ നിന്നും വാങ്ങിയ ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്ന ജൂഡ് ആന്റണിയുടെ പരാമര്‍ശത്തിന് ആന്റണി വര്‍ഗീസിന്റെ പ്രതികരണം. തന്റെ ഭാഗത്തു ന്യായമുളളതുകൊണ്ടാണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. ജൂഡിന് തന്നെക്കുറിച്ച് എന്തും എവിടെയും പറയാം.

അനിയത്തിയുടെ കല്യാണം പണം വാങ്ങിയാണ് നടത്തിയത് എന്ന് പരാമര്‍ശിച്ചു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു. അവര്‍ക്കു പുറത്തിറങ്ങാന്‍ നാണക്കേടാവും. നിങ്ങള്‍ ആണെങ്കില്‍ എങ്ങനെ പ്രതികരിക്കും? അതില്‍ വ്യക്തത വരുത്തണം. പരാമര്‍ശം വന്നതില്പിന്നെ വീട്ടുകാര്‍ വീടിനു പുറത്തിറങ്ങിയിട്ടില്ല.

വാങ്ങിയ പണം തിരികെ നല്‍കി എന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റ് നിരത്തി ആന്റണി വാദിച്ചു. അനുജത്തിയുടെ വിവാഹത്തിനും പണം തിരിച്ചു കൊടുത്തതും തമ്മില്‍ ഒരു വര്‍ഷത്തോളം ഇടവേളയുണ്ട്. അത് കഴിഞ്ഞാണ് അനിയത്തിയുടെ വിവാഹം നടന്നത്.

Read more

സംഭവം നടന്നു മൂന്നു വര്ഷം കഴിഞ്ഞാണ് ഈ പ്രതികരണം ഉണ്ടാവുന്നതെന്നും ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു.