ഒരു കലാകാരനെന്ന നിലയിൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ എനിക്ക് ഭയം തോന്നുന്നു : ജിയോ ബേബി

ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽ തനിക്ക് ഭയം തോന്നുന്നു എന്ന് സംവിധായകൻ ജിയോ ബേബി. മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേൽ സെൻസറിങ് നടക്കുന്നു എന്നും ജിയോ ബേബി കൂട്ടിച്ചേർത്തു. പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ പ്രതികരിച്ചത്.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന നടക്കുന്ന കാര്യങ്ങളില്‍ ഭയം തോന്നുന്നു. സിനിമയ്ക്ക് മേല്‍ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുന്നു. ഇത് സംവിധായകരെയോ നിര്‍മാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണ് – ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

“ഇപ്പോൾ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഞാൻ ഭയപ്പെടുന്നു. ഞങ്ങൾക്ക് മതപരവും രാഷ്ട്രീയവുമായ സെൻസറിംഗ് നേരിടേണ്ടി വരുന്നു. ഇത് സിനിമാ പ്രവർത്തകർക്ക് മാത്രമല്ല, എല്ലാ കലാകാരന്മാരെയും ആശങ്കപ്പെടുത്തുന്നു” ബേബി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയുടെ പേരിലും അല്ലാതെയും മിക്കപ്പോഴും വിമർശനങ്ങളും എതിർപ്പുകളും ഏറ്റുവാങ്ങേണ്ടി വരാറുള്ള ആളാണ് ജിയോ ബേബി. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘കാതൽ ദി കോർ’ എന്നീ സിനിമകൾക്കും ജിയോ ബേബിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ വ്യത്യസ്‍തമായ കഥ ആയിട്ടുപോലും ‘കാതൽ’ ആളുകളുടെ ഹൃദയം കവർന്നു.

ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ജ്യോതികയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.