നിലവാരമുള്ള ഇത്തരം മണ്ടന്മാരുടെ കാലത്ത് ജീവിക്കാന്‍ പറ്റിയ നമ്മള്‍ എത്ര ഭാഗ്യവാന്മാരാണ്; മികച്ച സീരിയലിനുള്ള അവാര്‍ഡ് നല്‍കാത്തതിനെ കുറിച്ച് ഹരീഷ് പേരടി

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച സീരിയലിനുള്ള അവാര്‍ഡ് നല്‍കാഞ്ഞതില്‍ പ്രതിഷേധിച്ച് നടന്‍ ഹരീഷ് പേരടി. ഏത് രാഷ്ട്രിയ പാര്‍ട്ടി കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന കേരളത്തിലെ ഭൂരിപക്ഷ വോട്ടര്‍മാരായ വീട്ടമ്മമാര്‍ കാണുന്ന സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയ നിലവാരമുള്ള മനുഷ്യരാണ് ഈ വര്‍ഷത്തേയും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയെന്ന് ഹരീഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹരീഷ് പേരടിയുടെ വാക്കുകള്‍

ഏത് രാഷ്ട്രിയ പാര്‍ട്ടി കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന കേരളത്തിലെ ഭൂരിപക്ഷ വോട്ടര്‍മാരായ വീട്ടമ്മമാര്‍ കാണുന്ന സീരിയലുകള്‍ക്ക് നിലവാരമില്ലാ എന്ന് കണ്ടെത്തിയ നിലവാരമുള്ള മനുഷ്യരാണ് ഈ വര്‍ഷത്തേയും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറി…

അങ്ങിനെയാണങ്കില്‍ ഈ വീട്ടമ്മമാര്‍ തിരഞ്ഞെടുക്കുന്ന രാഷ്ട്രിയത്തിനും,ഇവര്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടത്തിനും,ഇവരുണ്ടാക്കുന്ന ഭക്ഷണത്തിനും,ഇവര്‍ വളര്‍ത്തുന്ന നമ്മുടെ മക്കള്‍ക്കും,ഇവരുടെ സ്‌നേഹത്തിനും ഒന്നും നിലവാരമുണ്ടാവാന്‍ സാധ്യതയില്ല…..

Read more

ഈ ഫോട്ടോയില്‍ കാണുന്ന എല്ലാവരുടെയും വീടുകളില്‍ നിലവാരമില്ലാത്ത സീരിയലുകള്‍ ഇപ്പോഴും ഓടി കൊണ്ടിരിക്കുകയായിരിക്കും…ഇത് കണ്ടു പിടിക്കാനും ചാനല്‍ ശ്യംഖലക്ക് ഇപ്പോള്‍ സംവിധാനമുണ്ട്…നിലവാരമുള്ള ഇത്തരം മണ്ടന്‍മാരുടെ കാലത്ത് ജീവിക്കാന്‍ പറ്റിയ നമ്മള്‍ എത്ര ഭാഗ്യവാന്‍മാരാണ്..