മുഖ്യമന്ത്രിക്ക് സുരക്ഷക്ക് കച്ചവട വിലക്ക് ഏർപ്പെടുത്തി. ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് നടക്കുന്ന കെപിഎംഎസ് സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് കടകൾ അടച്ചിടാൻ നിർദേശം നൽകിയത്. 84 കടകൾക്കാണ് നോട്ടീസ് നൽകിയത്. ആലപ്പുഴ സൗത്ത് പോലീസാണ് നോട്ടീസ് നൽകിയത്.