'ആര് വളഞ്ഞിട്ട് ആക്രമിച്ചാലും അവസാന വിജയം സത്യം പറയുന്നവന്റെ ആയിരിക്കും'; വിനയന് ആശംസകളുമായി ഹരീഷ് പേരടി

സംവിധായകന്‍ വിനയന്റെ ഗംഭീര തിരിച്ചു വരവ് അടയാളപ്പെടുത്തിയാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നടന്‍ സിജു വിത്സനെയും സംവിധായകന്‍ വിനയനെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

വിനയന് ആശംസ അറിയിച്ച് കൊണ്ടുള്ള നടന്‍ ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും.. അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും… വിനയന്‍ സാര്‍ ആശംസകള്‍’ എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 8നാണ് പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററുകളില്‍ എത്തിയത്. ആറാട്ടുപ്പുഴ വേലായുധ പണിക്കരായി വേഷമിട്ട സിജു വിത്സന്‍ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തില്‍ നങ്ങേലി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് കയാദു ലോഹര്‍ ആണ്.

Read more

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.