മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റയ്ക്കാക്കില്ല; കണ്ണുനീരോടെ അഭയ ഹിരണ്‍മയി, ആശ്വാസവാക്കുകളുമായി ആരാധകര്‍

തനിക്കേറെ പ്രിയപ്പെട്ട വളര്‍ത്തുനായ പുരുഷുവിനെ നഷ്ടമായതിന്റെ സങ്കടം പങ്കിട്ട് ഗായിക അഭയ ഹിരണ്‍മയി. പുരുഷുവിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു.
അവസാനസമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്.

മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല. നമ്മളൊന്നിച്ചിരുന്ന് ടിവി കാണും, ബിസ്‌ക്കറ്റ് പങ്കുവെക്കും, നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്. എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ലെന്നും അഭയ പറയുന്നു.

ഞാനൊരിക്കലും അത് പറയുകയുമില്ല. നീ മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ഈ വേദന എനിക്ക് സഹിക്കാനാവില്ല, എന്നെ തനിച്ചാക്കരുത്.

Read more

നീയെപ്പോഴും എന്റേതാണ്, ഐ ലവ് യൂ എന്നുമായിരുന്നു അഭയ കുറിച്ചത്. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നു, എന്നെ വിട്ട് പോവല്ലേയെന്നും ഗായിക കുറിച്ചിരുന്നു.താരങ്ങളും ആരാധകരുമെല്ലാം അഭയയ്ക്ക് ആശ്വാസമേകുന്ന വാക്കുകളുമായെത്തിയിട്ടുണ്ട്.