ആരോഗ്യത്തെക്കുറിച്ച് ചോദിച്ചാല്‍ ദേഷ്യപ്പെട്ട് വിഷയം മാറ്റുമായിരുന്നു! ഒരിക്കല്‍ കൊച്ചുകുട്ടിയെപ്പോലെ ഞങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു!: കലാഭവന്‍ ഷാജോണ്‍

കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ കലാഭവന്‍ ഷാജോണ്‍. കാന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് ഷാജോണ്‍ തന്റെ മനസ്സുതുറന്നത്.

ഷാജോണിന്റെ വാക്കുകള്‍

ഞാന്‍ ഫോണില്‍ വിളിക്കാറൊന്നുമില്ല. അദ്ദേഹത്തിന്റെ പാടിയിലും ഇതുവരെ പോയിട്ടില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്നൊക്കെ ചോദിച്ചാല്‍ ഹേയ്, അതൊന്നും ഇല്ലടാ, അത് മരുന്നൊന്നും വേണ്ട എന്നാണ് പറയാറുള്ളത്. തന്റെ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹം ആരേയും അറിയിച്ചിരുന്നില്ല.

വഴക്ക് പറഞ്ഞ് അദ്ദേഹം വിഷയം മാറ്റും. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നറിഞ്ഞപ്പോള്‍ കാണാന്‍ പോയിരുന്നു. ചെന്നപ്പോള്‍ ഒരാളിങ്ങനെ കിടക്കുകയാണ്, അത് കണ്ടുനില്‍ക്കാനാവുന്ന കാഴ്ചയായിരുന്നില്ല. ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ല.

Read more

സ്നേഹമുള്ളവരുടെ കൂടെയേ പുള്ളി ദേഷ്യപ്പെടുകയുള്ളൂ. ഒരിക്കല്‍ അദ്ദേഹത്തിന്റെ വള എന്റെ മൂക്കില്‍ കൊണ്ടപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടിരുന്നു. വേദന കാരണം ഞാന്‍ ചൂടായി. പിറ്റേദിവസം ധര്‍മ്മജന്റെ കൈപിടിച്ച് തിരിച്ചപ്പോള്‍ അവനും ചൂടായി. അതുവരെ ഞങ്ങളെ കെട്ടിപ്പിടിച്ച് കിടന്നിരുന്ന മനുഷ്യനാണ്. സുബി വന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം കരയുകയാണെന്ന് പറഞ്ഞത്. ഞാന്‍ സ്നേഹം കൊണ്ട് ചെയ്തതല്ലേ, നിങ്ങളെ വേദനിപ്പിക്കാനല്ലെന്ന് പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ കരയുകയായിരുന്നു അദ്ദേഹം.