ഇനി സല്‍മാന് വേണ്ടി സംസാരിച്ചാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും; തനിക്ക് വധഭീഷണിയെന്ന് രാഖി സാവന്ത്

സല്‍മാന്‍ ഖാനെ പിന്തുണച്ചതിന്റെ പേരില്‍ തനിക്ക് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിന്റെ വധഭീഷണി ലഭിച്ചതായി നടി രാഖി സാവന്തിന്റെ വെളിപ്പെടുത്തല്‍. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം അയച്ചതെന്ന് മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ രാഖി സാവന്ത് തനിക്ക് ലഭിച്ച മെയില്‍ വായിച്ച് കേള്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പൊലീസില്‍ പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സല്‍മാന്‍ ഖാന് വേണ്ടി സംസാരിച്ചാല്‍ കൊലപ്പെടുത്തുമെന്നാണ് അവര്‍ പറയുന്നത്.

ആരൊക്കെ ഭീഷണിപ്പെടുത്തിയാലും ഇനിയും ഞാന്‍ സല്‍മാന് വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം, എന്റെ മാതാവിന് അസുഖമായപ്പോള്‍ സഹായിച്ചത് അദ്ദേഹമാണ്. 50 ലക്ഷം രൂപയാണ് സല്‍മാന്‍ മാതാവിന് വേണ്ടി ചെലവിട്ടത്’, രാഖി പറഞ്ഞു.

Read more

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ ബിഷ്‌ണോയ് ഗ്യാങ് സല്‍മാന്‍ ഖാന് നേരെ വധഭീഷണി മുഴക്കുകയും തുടർന്ന് താരത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.