പ്രായം നാൽപ്പതോ?സാൾട്ട് ആൻഡ് പെപ്പെർ ലുക്കിൽ വീണ്ടും ഞെട്ടിച്ച് ജ്യോതിർമയി !

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ജ്യോതിര്‍മയി. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സാൾട്ട് ആൻഡ് പെപ്പെർ സ്റ്റൈലിഷ് ലുക്കിലെത്തിയ ജ്യോതിർമയിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കേരള മീഡിയ അക്കാദമി പൂർവ വിദ്യാർത്ഥി സംഗമത്തിന് ജ്യോതിർമയി എത്തിയപ്പോൾ ഉള്ള ഫോട്ടോ ആണ് ശ്രദ്ധ നേടുന്നത്. സാൾട്ട് ആൻഡ് പെപ്പെർ ലുക്കിൽ വളരെ സ്റ്റൈലിഷ് ആയാണ് താരം എത്തിയിരിക്കുന്നത്.

ചിത്രം വൈറൽ ആയതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇത് പഴയ ആളെ അല്ല, നാൽപ്പത് വയസ് ആയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

Read more

ഇത് ആദ്യമായല്ല നദി സാൾട്ട് ആൻഡ് പെപ്പെർ ലുക്കിലെത്തുന്നത്. ഇതിന് മുൻപ് തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു താരം ആരാധകരെ ഞെട്ടിച്ചത്. ജ്യോതിർമയിയുടെ ഭർത്താവും സംവിധായകനുമായ അമൽ നീരദിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം പങ്കുവച്ചത്.