അഞ്ജലി നായരുടെ വിവാഹ ചിത്രമല്ല ഇത്, ഫോട്ടോയിലെ ആളാരാണെന്ന് പോലും ക്ലാരിഫൈ ചെയ്തിട്ടില്ല പലരും: കണ്ണന്‍ നായര്‍

“ദൃശ്യം 2″വിലെ നടി അഞ്ജലി നായരുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സംവിധായകന്‍ അനീഷ് ഉപാസന ആണ് അഞ്ജലിയെ വിവാഹം ചെയ്തത്. 2011ല്‍ ഇവര്‍ വിവാഹമോചിതരായി.

അഞ്ജലി നായരുടെ വിവാഹ ചിത്രം എന്ന പേരില്‍ ഒരു ഫോട്ടോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടന്‍ കണ്ണന്‍ നായര്‍ക്കൊപ്പം വിവാഹ വേഷത്തിലുള്ള അഞ്ജലിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഫോട്ടോയെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കണ്ണന്‍ നായര്‍.

ആ ഫോട്ടോയിലെ ആളാരാണെന്ന് പോലും ക്ലാരിഫൈ ചെയ്തിട്ടില്ല പലരും. ചിത്ര എന്ന ഷോര്‍ട്ട് ഫിലിമിലെ ഫോട്ടോയാണത്. പ്രമോഷന് വേണ്ടി ആ ഫോട്ടോ അന്ന് ഉപയോഗിച്ചിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം ആ ചിത്രം ഉപയോഗിച്ചിരുന്നു. അന്ന് കൃത്യമായാണ് വാര്‍ത്ത കൊടുത്തത്.

Read more

ചിത്രം ഏതാണെന്ന് പോലും പരിശോധിക്കാതെയാണ് വിവാഹമോചന വാര്‍ത്തയ്ക്കൊപ്പം ഈ ഫോട്ടോ കൊടുത്തത്. പത്തോളം ലിങ്കുകളാണ് തനിക്ക് ഷെയര്‍ ചെയ്ത് കിട്ടിയത്. തന്നെ അടുത്തറിയുന്നവര്‍ക്കെല്ലാം ഇതേക്കുറിച്ച് അറിയാവുന്നതിനാല്‍ ആരും വിളിച്ചിട്ടില്ലെന്നും കണ്ണന്‍ നായര്‍ സമയം മലയാളത്തോട് പറഞ്ഞു.