പ്രണയത്തില്‍ മാത്രമല്ല സൗഹൃദത്തിലും ചതിക്കപ്പെട്ടു; തുറന്നുപറഞ്ഞ് കാര്‍ത്തിക് ശങ്കര്‍

സിനിമ നടനും സംവിധായകനമായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കാര്‍ത്തിക് ശങ്കര്‍. ഇപ്പോഴിതാ കാര്‍ത്തിക്കിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. സൈനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയ പരാജയത്തെ കുറിച്ചും വിവാഹ സങ്കല്പങ്ങളെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് കാര്‍ത്തിക്.

‘എനിക്ക് എന്റെ ജീവിതത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്, അത് പരാജയം ആയിരുന്നു. പിന്നീട് ഒന്ന് ഉണ്ടായിട്ടില്ല. ഞാന്‍ ഭയങ്കര ഷോര്‍ട്ട് ടെംപെര്‍ഡ് ആണ്. ഈ കാണുന്ന പോലെ ഒന്നുമല്ല. പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ്. അതുകൊണ്ടുതന്നെ എന്റെ എല്ലാ ഫീലിംഗ്സിനും പെട്ടെന്നൊരു റിയാക്ഷന്‍ ഉണ്ടാകും. അതുകൊണ്ട് ഞാന്‍ പെട്ടെന്ന് അറ്റാച്ചഡ് ആവും,’

അത് പ്രണയത്തില്‍ മാത്രമല്ല ഒരു സൗഹൃദത്തില്‍ ആണ് എങ്കില്‍ തന്നെയും എനിക്ക് വലിയ പേടിയാണ്. കാരണം എനിക്ക് മുന്‍പ് അങ്ങനെ ചില അനുഭവങ്ങള്‍ ഉണ്ട്. എങ്കിലും ഞാന്‍ അത്തരം കെണികളിലൊക്കെ ഇങ്ങനെ വീണു കൊണ്ടേയിരിക്കും,’

‘കരിയര്‍ ആരംഭിക്കും മുന്‍പ് ഉള്ള ആ സൗഹൃദം വളരെ ഡെപ്ത്ത് ഉള്ളതായിരുന്നു. എന്നാല്‍ പിന്നീട് വന്ന ആളുകളൊക്കെ എന്തെങ്കിലും പ്രതീക്ഷിച്ചു വരുന്ന ആളുകള്‍ ആവാം. ഞാന്‍ മനഃപൂര്‍വം സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടാറില്ല. വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ബെസ്റ്റ് ഫ്രണ്ട്സെന്ന്’ കാര്‍ത്തിക് പറഞ്ഞു.