പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് കന്നഡ താരങ്ങളായ യാഷും ഋഷഭ് ഷെട്ടിയും. സിനിമാ മേഖലയിലെ പ്രധാനമന്ത്രിയുടെ അറിവില്‍ ആകൃഷ്ഠനായെന്നും, സിനിമാ വ്യവസായത്തെ ‘സോഫ്റ്റ് പവര്‍’ എന്ന് പ്രധാമന്ത്രി പരാമര്‍ശിച്ചതായും യാഷ് പറഞ്ഞു.
”വളരെ സന്തോഷം തോന്നി. അദ്ദേഹം ഞങ്ങള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുകയും സിനിമാ വ്യവസായത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഒരു വ്യവസായം എന്ന നിലയില്‍ സിനിമയ്ക്ക് വേണ്ടി സര്‍ക്കാരിന് എന്തൊക്കെ ചെയ്യാന്‍ കഴിയും, എന്താണ് ഞങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നൊക്കെ അദ്ദേഹം ചോദിച്ചു.”
”സിനിമാ വ്യവസായത്തിന്റെ സൂഷ്മമായ വിശദാശങ്ങളെ കുറിച്ചും നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അറിവ് എന്നെ ആകര്‍ഷിച്ചു. സിനിമയെ ഒരു അനുനയ സമീപനമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സിനിമാ വ്യവസായത്തെ കുറിച്ച് അദ്ദേഹത്തിന് വലിയ കാഴ്ചപ്പാടുണ്ട്. ഞങ്ങളുടെ സിനിമകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.”
”അതൊരു അത്ഭുതകരമായ അനുഭവമായിരുന്നു. എപ്പോഴത്തെയും പോലെ തന്നെ നമ്മുടെ പ്രധാനമന്ത്രി വളരെ പ്രചോദനമായി” എന്നാണ് യാഷ് എഎന്‍ഐയോട് പ്രതികരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യാനായി ബെംഗളൂരു യെലഹങ്ക വ്യോമതാവളത്തില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.
Read more
രാജ്ഭവനില്‍ ഒരുക്കിയ വിരുന്നില്‍ അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി രാജ്കുമാറും പ്രധാനമന്ത്രിയെക്കാണാന്‍ എത്തിയിരുന്നു. ഇവര്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ചില കായിക താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും വിരുന്നിനെത്തിയിരുന്നു.