അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ രണ്ട് ബോൾ നിയമത്തിൽ മാറ്റങ്ങൾ കൊണ്ട് വരൻ ഐസിസി. നിലവിൽ ബോളിങ് ടീം രണ്ട് എൻഡിൽ നിന്നും രണ്ട് പുതിയ പന്തുകളാണ് ഉപയോഗിക്കുന്നത്. ആ നിയമത്തിലാണ് മാറ്റം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.
ഇനി മുതൽ ആദ്യത്തെ 25 ഓവർ നിലവിലത്തെ പോലെ രണ്ട് പന്ത് ഉപയോഗിച്ച് ബോള് ചെയ്ത ശേഷം പിന്നീടുള്ള 25 ഓവറുകൾ അതിൽ ഒരു പന്ത് മാത്രം ഉപയോഗിക്കുന്ന തരത്തിൽ നിയമം മാറ്റാനാണ് ഐസിസി ഉദ്ദേശിക്കുന്നത്. 2007-ൽ രണ്ട് ബോള് നിയമം വന്നത് മുതൽ ഏകദിന ക്രിക്കറ്റിൽ സ്പിന്നർമാർക്കും ഡെത്ത് ഓവറുകളിൽ പേസർമാർക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കാത്തതും ബോളർമാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വാദങ്ങൾക് പരിഹാരമായാണ് ഈ ഒരു മാറ്റത്തിന് ഐസിസി ഒരുങ്ങുന്നത്.
അതേസമയം, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിലവിൽ ഒരു പന്ത് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും ഈ വർഷം മുതൽ ഐപിഎലിൽ രണ്ടാമത് ബാറ്റ് ചെയുന്ന ടീമിന്റെ പതിനൊന്നാം ഓവർ മുതൽ ആവശ്യമെങ്കിൽ എതിർ ടീം ക്യാപ്റ്റന് രണ്ടാമത് ന്യൂ ബോൾ ആവശ്യപ്പെടാം. എന്നാൽ ന്യൂ ബോൾ നൽകണോ എന്നത് പൂർണമായും അമ്പയറിന്റെ തീരുമാനം ആയിരിക്കും.
കളി നടക്കുന്ന ദിവസത്തെ കാലാവസ്ഥ, ഡ്യു മുതലായ ഘടകങ്ങൾ നോക്കിയാണ് അമ്പയർ ഈ തീരുമാനം എടുക്കേണ്ടത്. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയുമ്പോൾ ലഭിക്കുന്ന ഡ്യു അഡ്വാൻറ്റേജ് കുറച്ച് മത്സരം കൂടുതൽ തുല്യതയുള്ളതാക്കാനാണ് ഐപിഎലിൽ ഈ മാറ്റം കൊണ്ട് വന്നത്.