നടി അനുപമ പരമേശ്വരനും ചിയാന്‍ വിക്രമിന്റെ മകനും നടുമായ ധ്രുവ് വിക്രവും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ചുംബിക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബ്ലൂമൂണ്‍ എന്ന സ്‌പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് വൈറലായിരിക്കുന്നത്. അനുപമയുടെയും ധ്രുവിന്റെയും മുഖമുള്ള രണ്ടുപേര്‍ ചുംബിക്കുന്നതായാണ് സ്‌ക്രീന്‍ ഷോട്ടിലുള്ളത്.
ഈ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് അനുപമയും ധ്രുവും ആണെന്നും ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുമാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങളോട് അനുപമയോ ധ്രുവോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് താരങ്ങള്‍ ആയിരിക്കില്ല എന്ന കമന്റുകളും എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
OMG. Are Anupama Parameswaran and Dhruv Vikram dating?
byu/Nish916 inKollyGossips
ഇത് പുതിയ ചിത്രത്തിന്റെ പിആര്‍ ആണോ എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്. ബൈസണ്‍ എന്ന ചിത്രത്തില്‍ ധ്രുവും അനുപമയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഭാഗമാണോ പുതിയ അഭ്യൂഹങ്ങള്‍ എന്നാണ് ചിലരുടെ സംശയം.
അതേസമയം, ഡ്രാഗണ്‍ എന്ന ചിത്രമാണ് അനുപമയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. പെറ്റ് ഡിക്ടറ്റീവ്, ജെഎസ്‌കെ എന്നീ മലയാള ചിത്രങ്ങളും ലോക്ഡൗണ്‍ എന്ന തമിഴ് ചിത്രവും പരാധ എന്ന തെലുങ്ക് ചിത്രവുമാണ് അനുപമയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.