കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കിട്ടതേയുള്ളു... എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ മകൻ വളരും: കുഞ്ചാക്കോ ബോബന്‍

മകന്‍ ഇസ്ഹാക്കിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍. ഒരുപാട് നാളുകള്‍ക്ക് ശേഷം കിട്ടിയ കുഞ്ഞ് ആണെങ്കിലും കൊഞ്ചിച്ച് വഷളാക്കാന്‍ യാതൊരു ഉദ്ദേശവുമില്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. സ്വന്തം പ്രയത്‌നത്തില്‍ തന്നെ അവന് വളര്‍ന്ന് വരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കും എന്നാണ് താരം ഇപ്പോള്‍ പറയുന്നത്.

കൊറോണ കാലത്ത് നല്ല ഭേഷായി വീട്ടിലിരുന്ന് കുഞ്ഞിന്റെ വളര്‍ച്ച ആസ്വദിച്ച ഒരാളാണ് താന്‍. മറ്റുള്ളവരെക്കാള്‍ കുറച്ച് അധികം ആസ്വദിച്ചുവെന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കിട്ടതേയുള്ളു. കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്ന് പറഞ്ഞ് ഭാര്യ കഴിഞ്ഞ ദിവസം വയറുനിറച്ച് തന്നതേയുള്ളു.

എല്ലാം താന്‍ എഞ്ചോയ് ചെയ്യുന്നുണ്ട്. ആ വഴക്ക് പോലും ഒരു സ്‌നേഹം കൊണ്ടുള്ളതാണ്. താന്‍ ഇപ്പോള്‍ ടിനു പാപ്പച്ചന്റെ ‘ചാവേര്‍’ എന്ന സിനിമയാണ് ചെയ്യുന്നത്. ഒരുപാട് ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. മേക്കിംഗിന് ഒരുപാട് സമയം എടുക്കുന്നുണ്ട്.

എഫേര്‍ട്ട് ആവശ്യമായി വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ആ രീതിയില്‍ വഴക്ക് നടന്നത്. ഇനി കുറച്ച് എക്‌സ്‌ക്ലൂസീവ് ടൈം കുടുംബത്തിന് വേണ്ടി മാറ്റിവയ്‌ക്കേണ്ട സമയമാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷം കിട്ടിയൊരാളാണ്. അതുകൊണ്ട് ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തണം എന്നാണ്.

Read more

കൊഞ്ചിച്ച് വഷളാക്കാന്‍ യാതൊരു ഉദ്ദേശവുമില്ല. എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ സാധാരണക്കാരനായി ഒരു നല്ല മനുഷ്യനായിട്ട് തന്നെ അവന്‍ സ്വന്തം പ്രയത്‌നത്തില്‍ തന്നെ വളര്‍ന്ന് വരാനുള്ള സാഹചര്യം നമ്മള്‍ ഉണ്ടാക്കി കൊടുക്കും എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.