ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ എത്തി പിന്നീട് നായക നടനായി മാറിയ താരമാണ് ജോജു ജോര്‍ജ്. പൊള്ളാച്ചിയില്‍ ഓഡിഷനില്‍ പങ്കെടുക്കാനെത്തിയ ജോജുവിനെ കുറിച്ചാണ് സംവിധായകന്‍ ലാല്‍ജോസ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. റൂമില്ലാതെ ജോജു പൊള്ളാച്ചി ചന്തയില്‍ കിടന്നിട്ടുണ്ട് എന്നാണ് ലാല്‍ജോസ് പറയുന്നത്.
”ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ ജോജു ജോര്‍ജ് പൊള്ളാച്ചിയില്‍ വന്നു. താമസിക്കാന്‍ ഒരു റൂമെടുക്കാന്‍ പൈസ ഇല്ലാതെ, രാത്രിയില്‍ പൊള്ളാച്ചി ചന്തയില്‍ അദ്ദേഹം കിടന്നിട്ടുണ്ട്. രാവിലെ കാളകള്‍ ചന്തയില്‍ വരും. ഒരു ചാക്ക് വിരിക്കാനുള്ള സ്ഥലത്തിന് അന്ന് മൂന്ന് രൂപയോ മറ്റോ കൊടുക്കണം.”
”ആ പൈസ കൊടുത്ത്, അവിടെ ചാക്ക് വിരിച്ച് കിടന്ന്, അവിടുത്തെ പൈപ്പില്‍ പ്രഭാത കൃത്യങ്ങള്‍ കഴിച്ച് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നല്ലൊരു ഷര്‍ട്ട് ഇട്ട് ഓഡിഷന് ഫ്രഷായി ജോജു വന്നു. ഏതോ ബെന്‍സില്‍ വന്നിറങ്ങിയ ആളാണെന്ന ഭാവത്തില്‍ പോയി നിന്നത് എനിക്കറിയാം.”
”ഞാന്‍ അത് കണ്ടിട്ടുണ്ട്” എന്നാണ് ലാല്‍ജോസ് പറഞ്ഞു ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘ഇരട്ട’ എന്ന ചിത്രമാണ് ജോജുവിന്റെതായി ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ജോജു ആദ്യമായി ഡബിള്‍ റോളിലെത്തിയ ചിത്രമാണിത്.
Read more
ഫെബ്രുവരി 3ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മാര്‍ച്ച് 3ന് ഒ.ടി.ടിയില്‍ എത്തിയിട്ടുണ്ട്. നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ ആണ് ഇരട്ട സംവിധാനം ചെയ്തത്. നിരവധി സസ്‌പെന്‍സുകളുള്ള ഒരു പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം.