സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണം: ലെന

സ്ത്രീകള്‍ ചന്ദ്രനെപ്പോലെയാണെന്ന് നടി ലെന. ഒരോ ദിവസവും അവര്‍ മറ്റൊരാളാണ് ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ തന്നെ തിരിച്ചറിയുന്നില്ല. സ്വയം സ്വാതന്ത്ര്യത്തിനായി നിലകൊള്ളേണ്ട കാലം കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.

വനിതാ ദിനത്തോട് അനുബന്ധിച്ച് മലയാള മനോരമയും ഫെമിസെയ്ഫും ചേര്‍ന്ന് ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് നടത്തിയ ബോധവല്‍ക്കരണ ക്ലാസിലായിരുന്നു നടിയുടെ പ്രതികരണം.സ്ത്രീകള്‍ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് അത് നല്ല രീതിയില്‍ സമൂഹത്തിനായി പ്രയോജനപ്പെടുത്തന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത് എന്ന് ലെന പറഞ്ഞു.

സ്ത്രീകള്‍ സ്വയം തിരിച്ചറിയണം. അതിനുശേഷം മാത്രമേ മറ്റൊരാളോട് തന്നെ മനസിലാക്കുവാന്‍ ആവശ്യപ്പെടാന്‍ പാടുള്ളൂ. അല്ലാതെ പുരുഷന്മാര്‍ അത് മനസിലാക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ലെന കൂട്ടിച്ചേര്‍ത്തു.

Read more

കരിയറില്‍ 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ലെന. സ്നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെന കരിയര്‍ ആരംഭിച്ചത്. 25 വര്‍ഷം പിന്നിടുമ്പോള്‍ ആ യാത്ര എന്നാലും എന്റളിയാ എന്ന സിനിമയിലെത്തി നില്‍ക്കുകയാണ്.