എം.ടി ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ എനിക്ക് മറ്റൊരു വ്യവസ്ഥകളുമില്ല, ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍; മനസ്സ് തുറന്ന് മമ്മൂട്ടി

തനിക്ക് ഗുരുതുല്യനായ എം.ടിയെ അനുസ്മരിച്ച് മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിലാണ് മമ്മൂട്ടി എം.ടിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത്. 1989ല്‍ എം.ടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘ഒരു വടക്കന്‍ വീരഗാഥ’യെ കുറിച്ചാണ് മമ്മൂട്ടി സംസാരിക്കുന്നത്.

എം.ടി സിനിമയില്‍ ശ്രമിച്ചതും വലിയൊരു മാറ്റമുണ്ടാക്കാനാണ്. വര്‍ഷങ്ങളായി ചതിയനെന്ന മുദ്ര പേറിയ ഒരു കഥാപാത്രത്തിന് അദ്ദേഹത്തിന്റെ എഴുത്തിലൂടെ മറ്റൊരു മാനം കൈവന്നു. ചന്തുവിന്റെ ഭാഗത്തു നിന്ന് കഥകളെ നോക്കിക്കാണാനാണ് വടക്കന്‍ വീരഗാഥ ശ്രമിച്ചത്,’ മമ്മൂട്ടി പറഞ്ഞു.

‘എം.ടി ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ എനിക്ക് മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഇല്ല. നിരുപാധികം അംഗീകരിക്കുക മാത്രം. അദ്ദേഹം എനിക്ക് ഗുരുതുല്യനും ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമാണ്.

Read more

പഞ്ച് ഡയലോഗുകളാണ് വടക്കന്‍ വീരഗാഥയുടെ മറ്റൊരു പ്രത്യേകതയെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടുന്നു. ‘പിഴവുകളില്ലാത്ത തിരക്കഥയുടെ ദൃശ്യവത്കരണമാണ് വീരഗാഥയുടെ ഭംഗി. മനുഷ്യസഹജമായ എല്ലാ വികാരങ്ങളും കഥപറച്ചിലിന് അകമ്പടിയായി വന്നു പോകുന്നുണ്ട്. മമ്മൂട്ടി പറഞ്ഞു.