കേരളത്തില്‍ പെണ്ണ് കിട്ടാത്ത ഒരാണ്‍കുട്ടിയാണ് ഞാന്‍, വേണമെങ്കില്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാം, എനിക്ക് ഒരു കുഴപ്പവുമില്ല: മണിക്കുട്ടന്‍

ഇതുവരെ വിവാഹം ചെയ്യാത്തതിനെ കുറിച്ച് നടന്‍ മണിക്കുട്ടന്‍ പറഞ്ഞ മറുപടി വൈറലാകുന്നു. കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെന്‍സസിലുണ്ടായിരുന്നു, അതിലൊരു ആണ്‍കുട്ടി താനാണ് എന്നാണ് മണിക്കുട്ടന്‍ പറയുന്നത്. അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്‌സില്‍ അതിഥിയായി എത്തിയപ്പോഴാണ് മണിക്കുട്ടന്‍ സംസാരിച്ചത്.

സങ്കല്‍പ്പത്തിലുള്ള പെണ്‍കുട്ടി എങ്ങനെയായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് അവതാരക എലീന പടിക്കല്‍ ചോദിച്ചപ്പോള്‍ അതൊരു പെണ്‍കുട്ടി ആയാല്‍ മതി എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. നല്ല കാര്‍ക്കൂന്തല്‍ വേണമെന്ന് ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഒരു മോഹവുമില്ലെന്നും ബോബ് ഹെയറാണെങ്കിലും താന്‍ ഓക്കെയാണ് എന്നാണ് നടന്‍ പറഞ്ഞത്.

പെണ്‍കുട്ടികള്‍ക്ക് കേരളത്തില്‍ ക്ഷാമമുള്ളതായി തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞത്. കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെന്‍സസില്‍ പറയുന്നുണ്ടായിരുന്നു.

അതില്‍ ഒരു ആണ്‍കുട്ടി ഞാനാണ് എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. എവിടെയോ എന്തോ മിസ്റ്റേക്ക് ഉണ്ടന്നായിരുന്നു ഉടന്‍ എലീനയുടെ മറുപടി. അതിനും ഒരു തഗ് റിപ്ലൈ മണിക്കുട്ടന്‍ നല്‍കുന്നുണ്ട്. ഒരു മിസ്റ്റേക്കും തനിക്കില്ലെന്നും വേണമെങ്കില്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്ന് കാണിക്കാം എന്നുമാണ് മണിക്കുട്ടന്‍ പറഞ്ഞത്.

താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. അതേസമയം, ബിഗ് ബോസ് സീസണ്‍ 3യില്‍ വിജയിയാതോടെ മണിക്കുട്ടന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രീ മുത്തപ്പന്‍, സീക്രട്ട് എന്നിവയാണ് നടന്റെതായി എത്തിയ പുതിയ ചിത്രങ്ങള്‍.

Read more