കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് രണ്ട് വര്‍ഷം വിനീത് ശ്രീനിവാസന്‍ വായിക്കാതെ വെച്ചിരുന്നുവെന്ന് സംവിധായകന്‍ മാത്തുക്കുട്ടി. കുഞ്ഞിരാമായണം സെറ്റില്‍ വെച്ച് നല്‍കിയ തിരക്കഥ രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ കണ്ടപ്പോഴും വായിച്ചിരുന്നില്ലെന്നും മാത്തുക്കുട്ടി പറഞ്ഞു.
ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മാത്തുക്കുട്ടി വിനീത് ശ്രീനിവാസനില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ചത്. ഞാന്‍ പുള്ളിയെ നോക്കിച്ചിരിച്ചു. കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് കൊടുത്തതൊക്കെ എന്റെ മനസിലുണ്ട്. പക്ഷേ ഞാനെഴുതിയത് ശരിയാണോയെന്ന് അറിയില്ലായിരുന്നു,’ മാത്തുക്കുട്ടി പറഞ്ഞു.
‘നിനക്കെന്നെ നോക്കി എങ്ങനെ ചിരിക്കാന്‍ കഴിയുന്നുവെന്നാണ് വിനീതേട്ടന്‍ ചോദിച്ചത്. വേറെയാര്‍ക്കെങ്കിലും സ്‌ക്രിപ്റ്റ് കൊടുക്കാന്‍ പ്രൊഡ്യൂസേഴ്സ് പറഞ്ഞിരുന്നു. പക്ഷേ വിനീതേട്ടന്‍ പറഞ്ഞിട്ടാണ് ഇത് എഴുതിയത്. അപ്പോള്‍ പുള്ളി എന്താണോ പറയുന്നത് അത് കേട്ടിട്ട് മുന്നോട്ട് പോകാമെന്നാണ് വിചാരിച്ചത്.
Read more
നിനക്ക് പ്രാന്താണോ മാത്തുക്കുട്ടി ഒരു സിനിമക്ക് വേണ്ടി ഒരാളെ രണ്ട് വര്‍ഷം കാത്തിരിക്കാനെന്നാണ് വിനീതേട്ടന്റെ ഭാര്യ ദിവ്യ ചേച്ചി ഇതറിഞ്ഞിട്ട് എന്നോട് ചോദിച്ചത്,’ മാത്തുക്കുട്ടി വ്യക്തമാക്കി.