ബാലതാരമായി എത്തിയ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് മീനാക്ഷി അനൂപ്. വണ്‍ ബൈ ടു എന്ന മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയില്‍ എത്തിയത്. തന്റെ പേരിനെ കുറിച്ച് മീനാക്ഷി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മീനാക്ഷിയുടെ ശരിയായ പേര് അനുനയ എന്നാണ്.
എന്നാല്‍ തന്റെ യഥാര്‍ത്ഥ പേര് ആരും വിളിക്കാറില്ല എന്നാണ് മീനാക്ഷി പറയുന്നത്. ”രേഖകളില്‍ ഒക്കെ എന്റെ പേര് അനുനയ എന്ന് തന്നെയാണ്. പക്ഷേ, ശരിക്കുള്ള ആ പേര് ആരും വിളിക്കാറില്ല എന്നതാണ് സത്യം ലാല്‍ അങ്കിളും പ്രിയന്‍ അങ്കിളും ഇപ്പോഴും നന്ദിനിക്കുട്ടി എന്നാണ് വിളിക്കുന്നത്.”
”പൃഥ്വി അങ്കിളും ഇന്ദ്രജിത്ത് അങ്കിളും ജയസൂര്യ അങ്കിളുമൊക്കെ പാത്തു എന്നു വിളിക്കും. പരിചയക്കാരില്‍ കൂടുതല്‍ പേരും മീനൂട്ടി എന്നാണ് വിളിക്കാറുള്ളത്” എന്നാണ് മീനാക്ഷി പറയുന്നത്. അതേസമയം, മോഹന്‍ലാലിനൊപ്പം ‘ഒപ്പം’ എന്ന ചിത്രത്തില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് നന്ദിനി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരുടെ ‘അമര്‍ അക്ബര്‍ അന്തോണി’ ചിത്രത്തിലെ മീനാക്ഷിയുടെ കഥാപാത്രത്തിന്റെ പേരാണ് പാത്തു.
മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നത്. നിരവധി ടെലിഫിലിമുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ മ്യൂസിക് ഷോയുടെ അവതാരകയായി ടെലിവിഷനില്‍ സജീവമാണ് മീനാക്ഷി. മണര്‍കാട് സെന്റ് മേരീസ് കോളജില്‍ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി.
അച്ഛന്‍ അനൂപ് പഠിച്ച അതേ കോളേജില്‍ അഡ്മിഷന്‍ എടുക്കാന്‍ പോയ മീനാക്ഷിയുടെ ചിത്രവും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘മണര്‍കാട് കോളജ് ഞാന്‍ ഇങ്ങെടുക്കുവാ’ എന്നായിരുന്നു മീനാക്ഷി കുറിച്ചത്.