മോഹന്‍ലാല്‍ എന്നെ ചുംബിച്ചപ്പോള്‍ എന്ത് തോന്നിയെന്ന് ചാനലുകാര്‍ ചോദിച്ചു, കംപ്ലീറ്റ് ആക്ടര്‍ എന്നായിരുന്നു എന്റെ മറുപടി: ശ്രീനിവാസന്‍

ശ്രീനിവാസന് വേദിയില്‍ വെച്ച് സ്‌നേഹചുംബനം നല്‍കുന്ന മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ചുള്ള ശ്രീനിവാസന്റെ വാക്കുകള്‍ വിവാദമാകുകയാണ്.

മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലായി എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ന്യൂ ഇന്ത്യന്‍ എക്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ ഇത്തരമൊരു പരാമര്‍ശം. ‘മോഹന്‍ലാല്‍ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്. ചാനലുകാര്‍ എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തില്‍ എന്താണ് തോന്നിയത് എന്ന്.

അപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടി മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി എന്ന് എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. എന്തെങ്കിലും മോഹന്‍ലാലിന്റെ ഒപ്പം ചെയ്യാന്‍ സാധ്യത ഉണ്ടോ എന്ന് ചോദിക്കുമ്പോളും പരിഹാസരൂപത്തില്‍ ഉള്ള മറുപടിയായിരുന്നു ശ്രീനിവാസന്‍ നല്‍കിയത്.

Read more

മുന്‍പ് പല അഭിമുഖങ്ങളിലും മോഹന്‍ലാലിന് എതിരെ ശ്രീനിവാസന്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ചാനല്‍ വേദിയിലെ മോഹന്‍ലാലിന്റെ ചുംബനം ഇവര്‍ക്കിടയിലെ മഞ്ഞുരുകി എന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ ശ്രീനിവാസന്‍ വീണ്ടും മോഹന്‍ലാലിന് എതിരെ രംഗത്ത് വന്നപ്പോള്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍.