'ജോലിക്ക് നിന്ന വീട്ടില്‍ നിന്നും അവരറിയാതെ ഹോര്‍ലിക്‌സ് കൊണ്ടുവരുന്ന ഉമ്മ'; പട്ടിണിക്കാലത്തിന്റെ കണ്ണു നനയിക്കുന്ന ഓര്‍മ്മകളെ കുറിച്ച് നസീര്‍ സംക്രാന്തി

മിനിസ്‌ക്രീന്‍ പരമ്പര “തട്ടീം മുട്ടീം”യിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് നസീര്‍ സംക്രാന്തി. ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്ന കുട്ടിക്കാലത്തെ കുറിച്ചാണ് നസീര്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടിക്കാലത്ത് താന്‍ നേരിട്ട പട്ടിണിയെ കുറിച്ചാണ് നസീര്‍ പറയുന്നത്. വീട്ടു ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും ഉമ്മ ഹോര്‍ലിക്‌സ് കൊണ്ടുവന്ന കാര്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

“”ഒരു വലിയ പണക്കാരന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടുണ്ട് എന്റെ ഉമ്മ. അന്ന് വല്ലാത്ത പട്ടിണിയാണ്. ആ വീട്ടില്‍ നിന്നും പണികഴിഞ്ഞ് വരുമ്പോള്‍ കയ്യില്‍ കുറച്ച് ഹോര്‍ലിക്‌സ് ഉമ്മ കൊണ്ടുവരും. എന്റെ മോന്‍ കഴിച്ചോന്ന് പറഞ്ഞ്. വീട്ടുകാരറിയാതെയാണ് ഉമ്മ ഇങ്ങനെ കൊണ്ടുവന്നിരുന്നത്. ആ ഉമ്മയുടെ മോനാണ് ഞാന്‍. ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട് കുട്ടിക്കാലത്ത്. പട്ടിണിമാറ്റാനും ജീവിക്കാനും വേണ്ടി”” എന്നാണ് നസീര്‍ പറയുന്നത്.

Read more

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നേരത്തെയും നസീര്‍ തുറന്നുപറഞ്ഞിരുന്നു,. ഏഴ് വയസുണ്ടായിരുന്നപ്പോള്‍ വാപ്പ മരിച്ചതിനെ തുടര്‍ന്നാണ് വീട്ടിലെ സാഹചര്യങ്ങള്‍ മോശമായതെന്നാണ് നസീര്‍ വെളിപ്പെടുത്തിയത്.