മീര അന്നേ സ്റ്റാര്‍ ആണ്, ഞങ്ങള്‍ ഒരേ കോളേജിലാണ് പഠിച്ചത്‌, അത്ഭുതത്തോടെയായിരുന്നു അവളെ കണ്ടിരുന്നത്: നയന്‍താര

മീര ജാസ്മിന്‍ പഠിച്ച അതേ കോളേജിലാണ് താനും പഠിച്ചതെന്ന് നടി നയന്‍താര. മീരയും നയന്‍താരയും ഒന്നിച്ചെത്തിയ ‘ടെസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് നയന്‍താര സംസാരിച്ചത്. അന്നേ മീര ജാസ്മിന്‍ സ്റ്റാര്‍ ആയിരുന്നു. ഒരേ കോളേജിലാണ് പഠിച്ചതെങ്കിലും മീരയെ താന്‍ നേരില്‍ കാണുന്നത് ടെസ്റ്റ് സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് എന്നാണ് നയന്‍താര പറയുന്നത്.

2000ല്‍ മീര ജാസ്മിന്‍ വലിയ ഒരു ഐക്കണ്‍ ആയിരുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ വലിയ ആദരവോടെയായിരുന്നു മീരയെ കണ്ടിരുന്നത്. മീര പഠിച്ച അതേ കോളേജിലായിരുന്നു ഞാനും പഠിച്ചത്. മീരയും ഞാനും ഒരേ നാട്ടുകാരാണ്. മീരയുടെ കസിന്‍ ആയ ഒരു പെണ്‍കുട്ടി എന്റെ ക്ലാസിലുണ്ടായിരുന്നു. മീര അന്ന് വളരെ വലിയ സ്റ്റാര്‍ ആയിരുന്നു.

റണ്‍ (2002) അഭിനയിച്ച സമയം. മീരയുടെ കസിന്‍ എന്റെ കൂടെ വന്നിരിക്കുമായിരുന്നു. മീരയുടെ വിശേഷങ്ങളുമെല്ലാം പറയുമായിരുന്നു. എല്ലാ ദിവസം അവള്‍ മീരയെ കുറിച്ച് എന്തെങ്കിലും സംസാരിക്കും. ‘ഓ, മീര ഇവിടെയില്ല. അവള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. അവള്‍ പാട്ടിന്റെ ഷൂട്ടിങ്ങിലാണ്.’ അങ്ങനെ, മീര എപ്പോഴും എന്റെ കാതുകളില്‍ ഉണ്ടായിരുന്നു.

എല്ലാ ദിവസവും മീരയെ കുറിച്ച് കേട്ടുകൊണ്ടിരുന്നു. ഞാന്‍ എപ്പോഴും അത്ഭുതത്തോടെയായിരുന്നു മീരയെ കണ്ടിരുന്നത്. എന്നാല്‍ ടെസ്റ്റിന്റെ സെറ്റില്‍ വച്ചായിരുന്നു ആദ്യമായി മീര ജാസ്മിനെ നേരില്‍ കണ്ടത് എന്നാണ് നയന്‍താര പറയുന്നത്. അതേസമയം, ഏപ്രില്‍ 4ന് ആണ് ടെസ്റ്റ് റിലീസ് ചെയ്തത്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.