'നയന്‍താരയ്ക്ക് മറുപടി നല്‍കാന്‍ സമയമില്ല'; വിവാദത്തില്‍ പ്രതികരിച്ച് ധനുഷിന്റെ പിതാവ്

ഏറെ വിവാദമായ ധനുഷ്-നയന്‍താര പോരില്‍ പ്രതികരണവുമായി ധനുഷിന്റെ പിതാവ് കസ്തൂരി രാജ. ധനുഷ് തന്റെ ചിത്രങ്ങളുടെ തിരക്കിലാണെന്നും നയന്‍താരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാന്‍ സമയമില്ലെന്നും  കസ്തൂരി രാജ പറഞ്ഞു.

‘നാനും റൗഡി താന്‍’ ചിത്രത്തിലെ പാട്ടുകളും ദൃശ്യങ്ങളും ബി.ടി.എസും ഉപയോഗിക്കാന്‍ രണ്ടുവര്‍ഷത്തോളം ധനുഷുമായി ആശയവിനിമയം നടത്തിയെന്ന നയന്‍താരയുടെ അവകാശവാദം തെറ്റാണ്. ധനുഷ് തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ തിരക്കിലാണ്. നയന്‍താരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാന്‍ സമയമില്ല.’

‘നാനും റൗഡി താന്‍ പുറത്തിറങ്ങുന്നതുവരെ വിഘ്നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള പ്രണയം  അറിഞ്ഞിരുന്നില്ല. ഞങ്ങള്‍ക്ക് ജോലിയാണ് പ്രധാനം. ഞങ്ങള്‍ മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ പിന്തുടരുന്നവര്‍ക്കോ പിന്നില്‍നിന്ന് സംസാരിക്കുന്നവര്‍ക്കോ മറുപടി നല്‍കാന്‍ സമയമില്ല. എന്നെപ്പോലെ എന്റെ മകനും ജോലിയില്‍ മാത്രമാണ് ശ്രദ്ധ.’

‘നയന്‍താര പറഞ്ഞതുപോലെ രണ്ടുവര്‍ഷം കാത്തിരുന്നു എന്ന് പറയുന്നത് ശരിയല്ല. എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നാണ് അവന്‍ പറഞ്ഞത്’, കസ്തൂരി രാജ പറഞ്ഞു.

Read more