ജസ്റ്റിസ് പിള്ളയുടെ ഭാര്യയായി അഭിനയിച്ച നടി ഏതാണ്? 'കിലുക്ക'ത്തിലെ ആ താരം എന്റെ അമ്മയാണ്; വെളിപ്പെടുത്തി നടന്‍

നന്ദിനിയും ജസ്റ്റിസ് പിള്ളയും കിട്ടുണ്ണിയുമൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച ചിരിയുടെ പെരുമഴ ഇപ്പോഴും തോര്‍ന്നിട്ടില്ല. ഇന്നും റിപ്പീറ്റ് വാല്യു ഉള്ള ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ എത്തിയ ‘കിലുക്കം’. മലയാളത്തില്‍ ഇനി ഒരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു ക്ലാസിക് ചിത്രങ്ങളില്‍ ഒന്ന് കൂടിയാണിത്. തലമുറകളെത്ര മാറിയാലും പുതുമ നഷ്ടപ്പെടാത്ത ചിത്രം കൂടിയാണ് കിലുക്കം.

ചിത്രത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ കഥാപാത്രമാണ് ജസ്റ്റിസ് പിള്ളയുടെ ഭാര്യ. ഒന്നോ രണ്ടോ സീനുകളില്‍ മാത്രം വന്നു പോകുന്ന കഥാപാത്രമാണിത്. ഈ കഥാപാത്രം ചെയ്തത് ആരാണെന്ന് പലര്‍ക്കും അറിയുകയുമില്ല. എന്നാല്‍ ആ കഥാപാത്രം ചെയ്തത് ആരാണെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

നിമ്മി പോള്‍ എന്ന നടിയാണ് തിലകന്റെ ഭാര്യയായി വേഷമിട്ടത്. ഡ്രാമ ആര്‍ട്ടിസ്റ്റ് ആയ നടി ചുരുക്കം ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വെബ് സീരിസിലൂടെയും ഷോര്‍ട്ട് ഫിലിമിലൂടെയും ശ്രദ്ധ നേടിയ നടന്‍ ശ്യാം മോഹന്‍ ആണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ‘പ്രേമലു’ ചിത്രത്തില്‍ വേഷമിട്ട ശ്യാം മോഹന്റെ അമ്മയാണ് ശ്യാം മോഹന്‍.

”എന്റെ അമ്മ ഡ്രാമ ആര്‍ട്ടിസ്റ്റ് ആയിരുന്നു. ഞാന്‍ സ്‌കൂളില്‍ പോകാത്ത സമയത്തൊക്കെ നാടക വണ്ടിയിലും ക്യാമ്പിലും അമ്മയുടെ കൂടെ പോകുമായിരുന്നു. അമ്മ മരിച്ചുപോയി. അതുപോലെ ദൂരദര്‍ശനിലെ സീരിയലില്‍ അമ്മ ഉണ്ടായിരുന്നു. കിലുക്കത്തിലെ തിലകന്റെ വൈഫ് ആയിട്ടൊക്കെ അമ്മ അഭിനയിച്ചിട്ടുണ്ട്. കിലുക്കത്തില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്.”

Read more

”അവസാനം തിലകന്റെ ഫാമിലിയൊക്കെ വരുന്നില്ലേ, ആ ഒരു സീനില്‍ ബിസ്‌ക്കറ്റും കഴിച്ചിരിക്കുന്നത് ഞാനാണ്. അഭിനയം ഉള്ളത് എവിടെയോ ഉള്ളില്‍ കിടക്കുന്നുണ്ടായിരുന്നു. ജോബ് ഒക്കെ നോക്കി ബോംബെയില്‍ പോയപ്പോള്‍ എനിക്ക് കോര്‍പ്പറേറ്റ് ജോലിയില്‍ സംതൃപ്തി ഉണ്ടായിരുന്നില്ല” എന്നാണ് ശ്യാം മോഹന്‍ പറയുന്നത്.